കോവിഡ് ബാധിതന്‍റെ മൃതദേഹം പുഴയിലെറിഞ്ഞ സംഭവത്തിൽ മരുമകൻ ഉൾപ്പെടെ രണ്ടുപേർ പിടിയിൽ

ലഖ്നോ: കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം പുഴയിലെറിഞ്ഞ സംഭവത്തിൽ മരുമകൻ ഉൾപ്പെടെ രണ്ടുപേരെ യു.പി പൊലീസ് അറസ്റ്റ് ചെയ്തു. മൃതദേഹം പാലത്തിൽ നിന്ന് പുഴയിലേക്ക് തള്ളുന്ന ദൃശ്യങ്ങൾ പ്രചരിച്ചിരുന്നു. തുടർന്നാണ് അറസ്റ്റ്.

ബൽറാംപൂർ ജില്ലയിലെ​ റാപ്​തി നദിയിലേക്കാണ് മൃതദേഹം വലിച്ചെറിഞ്ഞത്​. ശനിയാഴ്ചയായിരുന്നു സംഭവം. ഇതിന്‍റെ മുഴുവൻ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു​​. പി.പി.ഇ കിറ്റ്​ ധരിച്ചെത്തിയയാളാണ്​ മൃതദേഹം നദിയിലേക്ക്​ എറിയുന്നത്​.

സമൂഹമാധ്യമങ്ങളിൽ നിരവധി തവണ പങ്കുവെക്കപ്പെട്ട വിഡിയോയിൽ രണ്ട്​ ആളുകൾ ചേർന്ന്​ കോട്ടവാലി മേഖലയിലെ നദിയിലേക്ക്​ മൃതദേഹം വലിച്ചെറിയുന്നതാണ് ഉള്ളത്​. ഇതിലൊരാൾ പി.പി.ഇ കിറ്റ്​ ധരിച്ചിരുന്നു. പ്രേംനാഥ്​ എന്നയാളുടെ മൃതദേഹമാണ്​ നദിയിലൊഴുക്കിയതെന്നാണ്​ പൊലീസ് കണ്ടെത്തി.

മേയ്​ 25നാണ്​ കോവിഡ്​ ബാധിച്ച പ്രേംനാഥിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​. തുടർന്ന്​ ചികിത്സയിലിരിക്കെ ഇയാൾ ​മേയ്​ 28ന്​ മരിച്ചു. ​പ്രേംനാഥിന്‍റെ മൃതദേഹം കോവിഡ്​ പ്രോ​ട്ടോകോൾ പ്രകാരം സംസ്​കരിക്കാൻ ബന്ധുക്കൾക്ക്​ കൈമാറി. എന്നാൽ, അവർ സംസ്​കാരം നടത്താതെ മൃതദേഹം നദിയിൽ ഒഴുക്കുകയായിരുന്നു.

മൃതദേഹം കണ്ടെടുത്ത് കുടുംബത്തിന് കൈമാറിയതായി മെഡിക്കൽ ഓഫിസർ പറഞ്ഞു.

Tags:    
News Summary - Covid patient’s body dumped in river in UP, nephew among 2 held

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.