ന്യൂഡൽഹി: ലോക്ഡൗണിെൻറ അഞ്ചാംഘട്ട മാർനിർദേശങ്ങളെ കുറിച്ചുള്ള ആദ്യ സൂചനകൾ പുറത്ത്. അഞ്ചാം ഘട്ടത്തിൽ രാജ്യത്ത് മുഴുവൻ ലോക്ഡൗൺ ഏർപ്പെടുത്തില്ലെന്നാണ് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. 70 ശതമാനം രോഗികളുമുള്ള 13 നഗരങ്ങളിൽ മാത്രമായി ലോക്ഡൗൺ പരിമിതപ്പെടുത്തുമെന്നാണ് സൂചന. മറ്റ് മേഖലകളിൽ പരമാവധി ഇളവുകൾ നൽകിയാവും ലോക്ഡൗൺ നടപ്പാക്കുക.
ലോക്ഡൗണിെൻറ അഞ്ചാം ഘട്ടത്തിൽ ഹോട്ടലുകളും മാളുകളും തുറക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ഞായറാഴ്ച നടക്കുന്ന പ്രധാനമന്ത്രിയുടെ മൻ കീ ബാത്തിലായിരിക്കും ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പ്രഖ്യാപിക്കുക.
ലോക്ഡൗണിൽ ഇളവ് അനുവദിക്കുമെങ്കിലും സംസ്ഥാനങ്ങൾക്ക് വേണമെങ്കിൽ നിയന്ത്രണങ്ങൾ കടുപ്പിക്കാം. സാമൂഹിക അകലം പാലിച്ചുകൊണ്ട് കൂടുതൽ പൊതുഗതാഗതം ആരംഭിക്കും. മെട്രോ സർവീസിന് അനുമതി നൽകാൻ സാധ്യതയില്ലെന്നും കേന്ദ്രസർക്കാർ ഉദ്യോഗസ്ഥൻ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.