കോവിഡ്​: ഗംഗ ദസ്​റ ചടങ്ങ്​ മാത്രമാക്കി ചുരുക്കി; ഹരിദ്വാർ അതിർത്തികളടച്ച്​ കനത്ത സുരക്ഷയുമായി പൊലീസ്​

ഹരിദ്വാർ: കോവിഡി​െൻറ പശ്​ചാത്തലത്തിൽ ഹരിദ്വാറിൽ നടക്കുന്ന ഗംഗ ദസ്​റ ചടങ്ങ്​ മാത്രമാക്കി ചുരുക്കി. ഇതി​െൻറ ഭാഗമായി നടക്കുന്ന ഗംഗ സ്​നാനവും ഒഴിവാക്കി. ഹരിദ്വാറിലേക്ക്​ ജനങ്ങളെത്തുന്നത്​ തടയാൻ കനത്ത സുരക്ഷയാണ്​ പൊലീസ്​ ഏർപ്പെടുത്തിയിരിക്കുന്നത്​. നഗരത്തിലേക്കുള്ള അതിർത്തികളെല്ലാം അടച്ചിട്ടുണ്ട്​. മറ്റ്​ സംസ്ഥാനങ്ങളിൽ നിന്നും എത്തുന്നവർക്ക്​ ഹരിദ്വാറിലേക്ക്​ പ്രവേശനമുണ്ടാകില്ലെന്ന്​ പൊലീസ്​ അറിയിച്ചു.

ശ്രീ ഗംഗ സഭ ഉൾപ്പടെ വിവിധ മതസംഘടനകളുമായി നടത്തിയ യോഗത്തിനൊടുവിലാണ്​ ഗംഗ ദസ്​റ ഒഴിവാക്കാൻ തീരുമാനിച്ചത്​. ആഘോഷം ചടങ്ങ്​ മാത്രമാക്കി നടത്തുമെന്നും ഹരിദ്വാർ എസ്​.പി കമലേഷ്​ ഉപാധ്യായ പറഞ്ഞു. എല്ലാവരും കോവിഡ്​ പ്രോ​ട്ടോകോൾ പാലിച്ച്​ ഗംഗ ദസ്​റ വീടുകളിൽ ആഘോഷിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.

നേരത്തെ, കോവിഡ്​ രണ്ടാം തരംഗം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിലും ഹരിദ്വാറിൽ കുംഭമേള നടത്തിയത്​ വലിയ വിമർശനങ്ങൾക്ക്​ കാരണമായിരുന്നു. കുംഭമേളക്കിടെ നിരവധി പേർക്ക്​ കോവിഡ്​ സ്ഥിരീകരിക്കുകയും ചെയ്​തിരുന്നു. ഇതോടെയാണ്​ ഗംഗ ദസ്​റ ചടങ്ങ്​ മാത്രമാക്കാൻ അധികൃതർ നിർബന്ധിതരായത്.

Tags:    
News Summary - Covid: Holy dip on Ganga Dussehra cancelled in Haridwar, district borders sealed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.