കോവിഡ്​ വ്യാപനം: ബ്രിട്ടനിലെ ജി-7 ഉച്ചകോടിയിൽ​ മോദി പങ്കെടുക്കില്ല

ന്യൂഡൽഹി: ജൂണിൽ നടക്കുന്ന ജി - 7 ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രിട്ടനിലേക്ക്​ പോകില്ലെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. ജൂൺ 11-13 തീയതികളിൽ കോൺവാളിൽ നടക്കുന്ന ഉച്ചകോടിയിൽ​ യു.കെ പ്രധാനമന്ത്രി ബോറിസ് ജോൺസ​െൻറ ക്ഷണപ്രകാരം നരേന്ദ്ര മോദി പ്രത്യേക ക്ഷണിതാവായിരുന്നു.

'ജി - 7 ഉച്ചകോടിക്കായി മോദിയെ ക്ഷണിച്ചതിന്​ യു.കെ പ്രധാനമന്ത്രി ബോറിസ് ജോൺസണെ അഭിനന്ദിക്കുകയാണ്​. എന്നാൽ, നിലവിലെ കോവിഡ് സാഹചര്യം കണക്കിലെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്​തിപരമായി പ​െങ്കടുക്കില്ല' ^​വിദേശകാര്യ വക്​താവ്​ അറിയിച്ചു.

യു.എസ്​.എ, ഇംഗ്ലണ്ട്​, ഫ്രാൻസ്​, ജപ്പാൻ, ജർമനി, ഇറ്റലി, കാനഡ എന്നീ രാജ്യങ്ങളാണ്​ ജി^7ൽ ഉള്ളത്​. ഇന്ത്യയെ കൂടാതെ ആസ്​ട്രേലിയ, ദക്ഷിണ കൊറിയ എന്നിവരും പ്രത്യേക ക്ഷണിതാക്കളായിരുന്നു. 

Tags:    
News Summary - covid expansion: Modi will not attend UK G-7 summit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.