representational image
Posted On
date_range Updated On
date_range കോവിഡ് പ്രതിരോധം: ആംബുലന്‍സ് സേവനവുമായി തെലങ്കാന കോണ്‍ഗ്രസ്
ഹൈദരാബാദ്: കോവിഡ് പകര്‍ച്ചവ്യാധി കണക്കിലെടുത്ത് പാവപ്പെട്ടവര്‍ക്കായി തെലങ്കാന കോണ്‍ഗ്രസ് ഹൈദരാബാദിലെ ഗാന്ധി ഭവനില്‍ നിന്ന് സൗജന്യ ആംബുലന്‍സ് സേവനം ആരംഭിച്ചു.
കൊറോണ മൂലം ദുരിതമനുഭവിക്കുന്ന രോഗികള്‍ക്കും കുടുംബങ്ങള്‍ക്കുമായാണ് ആംബുലന്‍സിന്‍െറ സേവനമെന്ന് തെലങ്കാന പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് ഉത്തം കുമാര്‍ പറഞ്ഞു. 24 മണിക്കൂറും
ആംബുലന്‍സ് സേവനം സൗജന്യമാണ്. ഇതിനുപുറമെ, പ്ളാസ്മ സംഭാവന, ഓക്സിജന്‍ വിതരണം, മരുന്ന് വിതരണം, ആവശ്യക്കാര്‍ക്ക് കോവിഡ് ബെഡുകള്‍ ക്രമീകരിക്കല്‍ തുടങ്ങിയവ ചെയ്തുവരുന്നതായും അദ്ദഹേം പറഞ്ഞു.
ഹൈദരാബാദില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെയുള്ള ആളുകള്‍ക്ക് ആംബുലന്‍സ് സേവനങ്ങള്‍ ലഭ്യമാണെന്ന് തെലങ്കാന കോണ്‍ഗ്രസ് എം.എല്‍.എ ജഗ്ഗ റെഡ്ഡി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.