ബംഗളൂരു: കർണാടക കുടക് ജില്ലയിൽ ആദ്യ കോവിഡ്-19 മരണം റിപ്പോർട്ട് ചെയ്തു. കുശാൽ നഗർ ദണ്ഡിനപെെട്ട സ്വദേശിയായ 58കാരനാണ് മരിച്ചത്.
പ്രമേഹബാധിതനായിരുന്ന ഇയാളെ ശ്വാസതടസ്സത്തെ തുടർന്ന് ശനിയാഴ്ചയാണ് മടിക്കേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രോഗനില വഷളായതോടെ വൈകീട്ട് ജില്ല കോവിഡ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും അരമണിക്കൂറിനകം മരിച്ചു.
ഇയാളുടെ സ്രവ പരിശോധനാഫലം കഴിഞ്ഞ ദിവസം പുറത്തുവന്നതോടെ കോവിഡ് മരണം സ്ഥിരീകരിക്കുകയായിരുന്നു. മൃതദേഹം കോവിഡ് മാനദണ്ഡങ്ങൾ പ്രകാരം സംസ്കരിച്ചു. കുടകിലെ ജനങ്ങൾ പരിഭ്രാന്തരാവേണ്ടതില്ലെന്നും ജില്ലയിൽ സ്ഥിതി നിയന്ത്രണ വിേധയമാണെന്നും ഡെപ്യൂട്ടി കമീഷണർ ആനീസ് കൺമണി ജോയ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.