കോവിഡ്: ഇന്ത്യയില്‍ മരണം മൂന്നു ലക്ഷം കവിഞ്ഞു

ന്യൂഡല്‍ഹി: ഇന്ത്യയിൽ മൂന്ന് ലക്ഷത്തിലേറെപ്പേര്‍ കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയതായി റിപ്പോർട്ട്. ഇക്കഴിഞ്ഞ 12 ദിവസത്തിനുള്ളിലാണ് മരണസംഖ്യ 2.5 ലക്ഷം കടന്നത്. ശനിയാഴ്ചയാണ് മൂന്നു ലക്ഷത്തിലെത്തിയത്.

കഴിഞ്ഞ 26 ദിവസത്തിനുള്ളില്‍ രാജ്യം ഒരു ലക്ഷം കോവിഡ് മരണമാണ് രേഖപ്പെടുത്തി. ലോകത്തിലെ കോവിഡ് രോഗികളുടെ കണക്കെടുത്താല്‍ രോഗവ്യാപനത്തിന്‍റെ കാര്യത്തില്‍ ഇന്ത്യയാണ് മുന്‍പന്തിയില്‍ നില്‍ക്കുന്നത്. ഇന്ത്യയില്‍ 30 ദിവസത്തിനുള്ളില്‍ 50000 രോഗികളെന്നത് ഒരു ലക്ഷമായി ഉയര്‍ന്നു. അമേരിക്കയിൽ ഡിസംബര്‍ മുതൽ  ജനുവരി വരെയുള്ള കാലയളവിൽ കോവിഡ് മരണസംഖ്യ 31 ദിവസത്തിനുള്ളില്‍ 3.5 ലക്ഷത്തില്‍ നിന്ന് 4.5 ലക്ഷമായി ഉയർന്നു.

അമേരിക്ക (ആറ് ലക്ഷത്തിലധികം മരണങ്ങളും) ബ്രസീല്‍ (4.5 ലക്ഷം) കഴിഞ്ഞാല്‍ ലോകത്തിലെ ഏറ്റവും ഉയര്‍ന്ന മരണ നിരക്ക് രേഖപ്പെടുത്തിയ രാജ്യമാണ് ഇന്ത്യ. ഫെബ്രുവരി 15ന് ശേഷം മൂന്ന് മാസത്തിനുള്ളില്‍ 1.48 ലക്ഷം മരണമാണ് ഇന്ത്യയില്‍ നടന്നത്.

മേയ് മാസത്തിൽ മാത്രം 23 ദിവസത്തിനുള്ളില്‍ 92,000 മരണങ്ങള്‍ രാജ്യത്ത് രേഖപ്പെടുത്തി. ഏപ്രില്‍ മാസത്തില്‍ 48,768 മരണവും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഒരു മാസം കൊണ്ട് രാജ്യത്തെ മരണ നിരക്ക് ഇരട്ടിക്കുകയാണ്. മേയ് എട്ടോടെ രാജ്യത്ത് രോഗവ്യാപനം വര്‍ധിച്ചെങ്കിലും ദിനം പ്രതി രോഗം റിപ്പോര്‍ട്ട് ചെയ്യുന്നത് കുറഞ്ഞു. മേയ് 22ലെ കണക്ക്  പ്രകാരം 2.64 ലക്ഷമായിരിക്കുകയാണ്. 

Tags:    
News Summary - Covid: Death in India Over three lakhs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.