ഇന്ത്യ ഇതുവരെ കയറ്റുമതി ചെയ്‌തത് 338 കോടിയുടെ കോവിഡ് വാക്‌സിന്‍

ന്യൂഡല്‍ഹി: ഇന്ത്യ ഇതുവരെ കയറ്റുമതി ചെയ്​തത്​ 338 കോടി രൂപയുടെ കോവിഡ് വാക്‌സിന്‍ ഡോസുകളാണെന്ന്​ കേന്ദ്ര ഉപഭോക്തൃകാര്യമന്ത്രി പിയൂഷ് ഗോയല്‍ രാജ്യസഭയിൽ പറഞ്ഞു. സൗഹൃദ രാജ്യങ്ങള്‍ക്ക് സൗജന്യമായി നല്‍കിയതും വാണിജ്യാടിസ്ഥാനത്തില്‍ കയറ്റുമതി ചെയ്തതും ഉള്‍പ്പെടെയുള്ള കണക്കാണിത്​.

ജനുവരി മുതലാണ്​ വാക്​സിൻ കയറ്റുമതി ആരംഭിച്ചത്​. ഫെബ്രുവരി എട്ട് വരെയുള്ള കണക്കുപ്രകാരം ആകെ 338 കോടി രൂപയുടെ വാക്‌സിനാണ് വിദേശരാജ്യങ്ങള്‍ക്ക് നല്‍കിയിട്ടുള്ളത്​. 125.4 കോടി രൂപയുടെ 62.7 ലക്ഷം വാക്‌സിന്‍ ഡോസുകള്‍ സൗജന്യമായും 213.32 കോടി രൂപയുടെ 1.05 കോടി ഡോസ് വാക്‌സിനുകള്‍ വാണിജ്യാടിസ്ഥാനത്തിലും കയറ്റുമതി ചെയ്തു. ഇന്ത്യയുടെ ആഭ്യന്തര വാക്‌സിന്‍ ആവശ്യകതയ്ക്കാണ് പ്രഥമ പരിഗണന നൽകുന്നതെന്നും അദ്ദേഹം വ്യക്​തമാക്കി.

Tags:    
News Summary - COVID-19 vaccines worth Rs 338 crores exported from India so far

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.