കുട്ടികളിലെ കോവിഡ്​ വാക്​സിൻ ട്രയൽ ഉടൻ തുടങ്ങുമെന്ന്​ കേന്ദ്രം

ന്യൂഡൽഹി: ഇന്ത്യയിൽ കുട്ടികളിൽ കോവിഡ്​ വാക്​സിൻ ട്രയൽ ഉടൻ തുടങ്ങുമെന്ന്​ കേന്ദ്രസർക്കാർ അറിയിച്ചു. കേന്ദ്ര സർക്കാറിനു വേണ്ടി വാക്​സിൻ സമിതിയുടെ അധ്യക്ഷൻ ഡോ. വിനോദ്​ കെ. പോൾ ആണ്​ തീരുമാനം പ്രഖ്യാപിച്ചത്​. കോവിഡി​െൻറ മുന്നാം തരംഗത്തിൽ കുട്ടികൾക്ക്​ അപകട സാധ്യതയുണ്ടെന്ന പ്രചരണത്തിനിടെയാണ്​ സർക്കാറി​െൻറ പുതിയ പ്രഖ്യാപനം.

കുട്ടികൾക്ക്​ വാക്​സിൻ നൽകാത്തതിനെതിരെ നടക്കുന്ന പ്രചരണം തള്ളിക്കളയണമെന്ന്​ അദ്ദേഹം പറഞ്ഞു. ഒരു രാജ്യവും ഇതുവരെ കുട്ടികൾക്ക്​ വാക്​സിൻ നൽകിയിട്ടില്ലെന്നും ലോകാരോഗ്യ സംഘടന കുട്ടികൾക്ക്​ കോവിഡ്​ വാക്​സിൻ നിർദേശിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടികാട്ടി.

അതേസമയം, കുട്ടികളിൽ വാക്​സിൻ സുരക്ഷിതമാണെന്ന്​ തെളിയിക്കുന്ന പഠനങ്ങൾ പുറത്തു വന്നിട്ടു​ണ്ടെന്നും അദ്ദേഹം പറഞ്ഞു. കുട്ടികളിലെ വാക്​സിൻ ട്രയൽ ഉടൻ തുടങ്ങാൻ തീരുമാനമെടുത്തിട്ടുണ്ടെന്നും വാട്​സാപ്പ്​ ഗ്രൂപ്പുകളിലെ ഭ്രാന്തൻ ചർച്ചകളുടെ അടിസ്​ഥാനത്തിലല്ല ട്രയൽ തുടങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു.

വാക്​സിൻ വിതരണത്തിൽ കേന്ദ്രം അനീതി കാണിക്കുന്നുണ്ടെന്ന ആരോപണവും അദ്ദേഹം നിഷേധിച്ചു. വാക്​സിൻ ലഭ്യത സംബന്ധിച്ച്​ സംസ്​ഥാനങ്ങളെ മുൻകൂട്ടി അറിയിക്കുന്നുണ്ടെന്നും സുതാര്യമായ മാനദണ്ഡങ്ങളനുസരിച്ചാണ്​ സംസ്​ഥാനങ്ങൾക്ക്​ വാക്​സിൻ നൽകുന്നതെന്നും ഡോ. വിനോദ്​ കെ. പോൾ പറഞ്ഞു.

വാക്​സിൻ ലഭ്യത വരും മാസങ്ങളിൽ വർധിക്കും. ഭാരത്​ ബയോടെക്​ കൂടാതെ മൂന്ന്​ കമ്പനികൾ കൂടി കോവാക്​സിൻ നിർമാണം ആരംഭിക്കുന്നുണ്ട്​. മാസത്തിൽ ഒരു കോടി ഡോസുകൾ ഉദ്​പാദിപ്പിക്കുന്ന ഭാരത്​ ബയോടെക്​ ഒക്​ടോബറോടെ മാസത്തിൽ പത്തു കോടി ഉൽപാദിപ്പിക്കുന്ന നിലയിലേക്ക്​ മാറുമെന്ന്​ ഡോ. വിനോദ്​ പറഞ്ഞു.

കോവിഷീൽഡ്​ ഉൽപാദനം മാസത്തിൽ ആറര കോടി എന്ന നിലയിൽ നിന്ന്​ പതിനൊന്ന്​ കോടി എന്ന നിലയിലേക്ക്​ സിറം ഇൻസിറ്റിറ്റ്യൂട്ട്​ വർധിപ്പിക്കുകയാണ്​. ഡോ.റെഡ്ഡീസി​െൻറ നേതൃത്വത്തിൽ ആറ്​ കമ്പനികൾ സ്​പുടിനിക്​ ഉൽ​പാദനം ​തുടങ്ങുകയാണ്​. 2021 അവസാനമാകു​േമ്പാഴേക്കും 200 കോടി ഡോസ്​ വാക്​സിൻ രാജ്യത്തെ കമ്പനികൾ ഉദ്​പാദിപ്പിക്കുമെന്നും ഡോ. വിനോദ് പറഞ്ഞു. ​ 

Tags:    
News Summary - Covid-19 vaccine trials on children in India to begin soon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.