ട്രെയിനുകൾ മെയ് മൂന്നു വരെ രാജ്യത്ത് സർവിസ് നടത്തില്ല

ന്യൂഡൽഹി: ലോക്ഡൗൺ തുടരുന്ന സാഹചര്യത്തിൽ രാജ്യത്ത് ട്രെയിൻ സർവിസുകൾ പുനരാരംഭിക്കുന്നത് മെയ് മൂന്നു വരെ നീട്ട ി. റെയിൽവേ മന്ത്രാലയം എക്സിക്യൂട്ടിവ് ഡയറക്ടർ രാജേഷ് ദത്ത് ബാജ്പേയിയാണ് ഇക്കാര്യമറിയിച്ചത്.

പ്രീമിയം ട് രെയിനുകൾ, മെയ്ൽ/ എക്സ്പ്രസ് ട്രെയിനുകൾ, പാസഞ്ചർ ട്രെയിനുകൾ, സബ്അർബൻ ട്രെയിനുകൾ, കോൽക്കത്ത മെട്രോ ട്രെയിൻ, കൊങ്കൺ റെയിൽവേ അടക്കമുള്ളവ സർവിസ് നിർത്തിവെച്ചവയിൽ ഉൾപ്പെടും.

അതേസമയം, അവശ്യ സാധനങ്ങൾ എത്തിക്കുന്ന ട്രെയിനുകൾ സർവിസ് നടത്തും. യാത്രാ ടിക്കറ്റ് ബുക്കിങ്/റദ്ദാക്കൽ എന്നീ സേവനങ്ങൾ ലഭ്യമാക്കുന്ന റെയിൽവേ സ്റ്റേഷനുകൾ
മാത്രമാകും പ്രവർത്തിക്കുക.

കോവിഡ് വൈറസ് ബാധ പ്രതിരോധത്തിന്‍റെ ഭാഗമായി മുഴുവൻ റെയിൽ മ്യൂസിയങ്ങൾ, ഹെറിറ്റേജ് ഗാലറികൾ, ഹെറിറ്റേജ് പാർക്കുകൾ എന്നിവിടങ്ങളിൽ സന്ദർശനം അനുവദിക്കില്ല.

Tags:    
News Summary - COVID 19: Suspension of Railway passenger services extended till May 3 -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.