മെയ് മൂന്ന് കഴിഞ്ഞും ലോക്ഡൗൺ തുടരണോ? സംസ്ഥാനങ്ങളുടെ അഭിപ്രായം ഇങ്ങനെ

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ മെയ് മൂന്ന് വരെ പ്രഖ്യാപിച്ച ലോക്ഡൗൺ നീ ട്ടണോയെന്ന കാര്യത്തിൽ സംസ്ഥാനങ്ങൾക്കിടയിൽ വ്യത്യസ്ത അഭിപ്രായം. വൈറസ് വ്യാപനം നിയന്ത്രിക്കാൻ മെയ് മൂന്നിന് ശ േഷവും ലോക്ഡൗൺ തുടരണമെന്ന് ചില സംസ്ഥാനങ്ങൾ വാദിക്കുമ്പോൾ ഹോട്ട്സ്പോട്ട് മേഖലകളിൽ മാത്രം ലോക്ഡൗൺ നിയന്ത്രണം ത ുടർന്നാൽ മതിയെന്ന അഭിപ്രായത്തിലാണ് ഒരു വിഭാഗം സംസ്ഥാനങ്ങൾ.

നിലവിൽ തെലങ്കാന മാത്രമാണ് മെയ് മൂന്നിന് ശേഷവു ം ലോക്ഡൗൺ തുടരുമെന്ന് പ്രഖ്യാപിച്ചിട്ടുള്ളത്. മെയ് ഏഴ് വരെയാണ് തെലങ്കാനയിൽ ലോക്ഡൗൺ.

മാർച്ച് 24നാണ് രാജ്യത് ത് ലോക്ഡൗൺ പ്രഖ്യാപിച്ചത്. ഏപ്രിൽ 14 വരെയായിരുന്നു ഒന്നാംഘട്ട ലോക്ഡൗൺ. എന്നാൽ, വൈറസ് വ്യാപനം വർധിച്ച സാഹചര്യത്ത ിൽ മെയ് മൂന്ന് വരെ രണ്ടാംഘട്ട ലോക്ഡൗൺ പ്രഖ്യാപിക്കുകയായിരുന്നു.

ഡൽഹിയിൽ മെയ് പകുതി വരെ ലോക്ഡൗൺ നീട്ടണമെന ്ന അഭിപ്രായമാണ് കോവിഡ് സമിതിയിലെ വിദഗ്ധർ പങ്കുവെച്ചത്. രാജ്യതലസ്ഥാനത്ത് 2625 പേർക്കാണ് കോവിഡ് ബാധിച്ചത്. 54 പേർ മര ിക്കുകയും ചെയ്തു.

കോവിഡ് വർധനവിന്‍റെ പാതയിലൂടെ തന്നെയാണ് ഇപ്പോഴും രാജ്യം കടന്നുപോകുന്നതെന്നും ഈ സാഹചര്യത്തിൽ നിയന്ത്രണങ്ങൾ ലഘൂകരിച്ചാൽ പ്രത്യാഘാതമുണ്ടാകുമെന്നും ഡൽഹി സർക്കാറിന്‍റെ കോവിഡ് പ്രതിരോധ സമിതി അധ്യക്ഷൻ ഡോ. എസ്.കെ. സരിൻ പറഞ്ഞു. മെയ് 16 വരെയെങ്കിലും ലോക്ഡൗൺ നീട്ടണമെന്നാണ് ഇദ്ദേഹം നിർദേശിക്കുന്നത്.

കോവിഡ് ഏറ്റവും കൂടുതൽ നാശംവിതച്ച മഹാരാഷ്ട്രയിലും ലോക്ഡൗൺ നീട്ടണമെന്ന അഭിപ്രായത്തിലാണ് സർക്കാർ. സംസ്ഥാനത്തെ പ്രധാന കോവിഡ് ഹോട്ട്സ്പോട്ടുകളായ മുംബൈയിലും പുനെയിലും ലോക്ഡൗണ് മെയ് പകുതി വരെ നീട്ടുന്ന കാര്യം പരിഗണനയിലാണ്.

കോവിഡ് വ്യാപനം തടയുകയാണ് ലോക്ഡൗണിന്‍റെ ലക്ഷ്യം. എന്നാൽ, വ്യാപനം തടയാനായില്ലെങ്കിൽ ലോക്ഡൗൺ നീട്ടുകയാണ് മാർഗം. മെയ് മൂന്നിന് ശേഷം 15 ദിവസത്തേക്ക് കൂടിയെങ്കിലും സംസ്ഥാനത്തെ ഹോട്ട്സ്പോട്ടുകളിൽ ലോക്ഡൗൺ ദീർഘിപ്പിക്കും -മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് തോപ്പി പറഞ്ഞു. മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്ത 6817 കോവിഡ് കേസുകളിൽ 4447ഉം മുംബൈയിലാണ്. 961 കേസുകൾ പുനെയിലും.

മധ്യപ്രദേശിൽ നിലവിലെ സാഹചര്യത്തിൽ പുരോഗതി ഉണ്ടായില്ലെങ്കിൽ മെയ് മൂന്നിന് ശേഷം ഇളവുകൾ അനുവദിക്കാൻ സാധിക്കില്ലെന്നാണ് അധികൃതർ സൂചിപ്പിക്കുന്നത്. ഹോട്ട്സ്പോട്ട് ജില്ലകളിൽ ഒരുവിധ ഇളവുകളും സാധ്യമല്ല. ഇവിടങ്ങളിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്നും അധികൃതർ സൂചിപ്പിക്കുന്നു.

വിദഗ്ധ സമതിയുടെ അഭിപ്രായം അറിഞ്ഞ ശേഷമാണ് ലോക്ഡൗൺ തുടരുന്ന കാര്യത്തിൽ തീരുമാനമെടുക്കൂവെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ് പറഞ്ഞു. എല്ലാ വകുപ്പുകളുമായും മുഖ്യമന്ത്രി ചർച്ച നടത്തുന്നുണ്ടെന്നും ഇക്കാര്യത്തിൽ കാബിനറ്റ് യോഗം ഉടൻ നടക്കുമെന്നും സംസ്ഥാന ആരോഗ്യമന്ത്രി ബൽബിർ സിങ് പറഞ്ഞു.

യു.പിയിൽ ജൂൺ 30 വരെ ആളുകൾ ഒത്തുചേരുന്ന എല്ലാ പൊതുപരിപാടികൾക്കും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. കേന്ദ്ര സർക്കാർ നിർദേശമനുസരിച്ച് ലോക്ഡൗണിന്‍റെ കാര്യത്തിൽ നിലപാടെടുക്കാനാണ് ബി.ജെ.പി ഭരണത്തിലുള്ള സംസ്ഥാനങ്ങളുടെ തീരുമാനം.


പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച മുഖ്യമന്ത്രിമാരുമായി വിഡിയോ കോൺഫറൻസിലൂടെ ചർച്ച നടത്തുന്നുണ്ട്. ലോക്ഡൗൺ തുടരുന്ന കാര്യം ഇതിൽ ചർച്ച ചെയ്യുമെന്നാണ് പ്രതീക്ഷ.

കോവിഡ് രൂക്ഷമാകാത്ത ജില്ലകളിൽ ഇളവുകൾ അനുവദിക്കാമെന്നാണ് പൊതു അഭിപ്രായമായി ഉയരുന്നത്. കർണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ, ആന്ധ്ര മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി എന്നിവർ ഇത്തരമൊരു അഭിപ്രായമാണ് മുന്നോട്ട് വെക്കുന്നത്.

ലോക്ഡൗണിൽ ഇളവ് അനുവദിക്കാമെന്ന നിലപാടിലാണ് കേരളം. നേരത്തെ, സംസ്ഥാന സർക്കാർ ഗ്രീൻ സോൺ പ്രഖ്യാപിച്ച് ഇളവ് അനുവദിച്ചത് കേന്ദ്ര നിർദേശത്തെ തുടർന്ന് ഒഴിവാക്കിയിരുന്നു. ഏതാനും ദിവസങ്ങളായി കോവിഡ് കേസുകളുടെ എണ്ണത്തിൽ സംസ്ഥാനത്ത് നേരിയ വർധനവ് ഉണ്ടായിട്ടുമുണ്ട്.

രാജസ്ഥാൻ, ഒഡിഷ, ഛത്തീസ്ഗഡ്, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങൾ ലോക്ഡൗണിൽ ഇളവ് അനുവദിക്കാമെന്ന നിലപാടിലാണ്.

Tags:    
News Summary - Covid-19: States divided on extending lockdown beyond May 3 -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.