Posted On
date_range Updated On
date_range കോവിഡ് ബാധിച്ച മാധ്യമ പ്രവർത്തകൻ എയിംസിൽ ആത്മഹത്യക്ക് ശ്രമിച്ചു
ന്യൂഡൽഹി: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മാധ്യമപ്രവർത്തകൻ ആത്മഹത്യക്ക് ശ്രമിച്ചു. ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലാണ് (എയിംസ്) സംഭവം.
ഹിന്ദി പത്രത്തിൽ ജോലിചെയ്യുന്ന ഇദ്ദേഹം വടക്കുകിഴക്കൻ ഡൽഹിയിലെ ഭജൻപുരയിലാണ് താമസം. ഉച്ച രണ്ടുമണിയോടെയാണ് സംഭവം.
34 കാരനായ മാധ്യമപ്രവർത്തകൻ എയിംസിൻെറ നാലാംനിലയിൽനിന്ന് ചാടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിൻെറ ആരോഗ്യ നില ഗുരുതരമായി തുടരുന്നതായാണ് വിവരം.
ജൂൺ 24 ന് രോഗം സ്ഥിരീകരിച്ചതിന് ശേഷം ഇേദ്ദഹം മാനസിക വിഷമത്തിലായിരുന്നുവെന്ന് ഡെപ്യൂട്ടി കമീഷനർ ദേവേന്ദർ ആര്യ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.