മുംബൈ: രാജ്യത്ത് കോവിഡിെൻറ സമൂഹവ്യാപനം ഇല്ലെന്ന് സ്ഥിരീകരിക്കുേമ്പാഴും സാമ്പത്തിക തലസ്ഥാനമായ മും ബൈയിൽ രോഗബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. വ്യാഴാഴ്ച 522 പേർക്കാണ് മഹാനഗരത്തിൽ രോഗം സ്ഥിരീകരിച്ചത്. വെള് ളിയാഴ്ച രാവിലെ വരെ മൊത്തം 4,205 കേസുകളാണ് മുംബൈയിൽ മാത്രം രേഖപ്പെടുത്തിയത്.
ജനുവരി 30ന് കേരളത്തിലാണ് രാജ്യ ത്തെ ആദ്യ കൊറോണ കേസ് കണ്ടെത്തിയത്. ഇതിന് ശേഷം ഒറ്റ ദിവസം ഏറ്റവും കൂടുതൽ പേർക്ക് രോഗ ബാധ സ്ഥിരീകരിക്കുന്ന ഇന്ത്യൻ നഗരമായി മുംബൈ മാറി. ഏപ്രിൽ 13 മുതൽ എല്ലാ ദിവസവും രോഗികളുടെ എണ്ണത്തിൽ വൻ വർധനവാണ് ഇവിടെ രേഖപ്പെടുത്തുന്നത്. ഏപ്രിൽ 17ന് 12 കേസുകൾ റിപ്പോർട്ട് ചെയ്തത് മാത്രമാണ് ഇതിന്അപവാദം.
ഏപ്രിൽ 14ന് 216 പേർക്കാണ് മുംബൈയിൽ രോഗം കണ്ടെത്തിയത്. 15ന് 140 പേർക്കുകൂടി രോഗം സ്ഥിരീകരിച്ചു. ഏപ്രിൽ 16ന് 177, 17ന് 12, 18ന് 183, 19ന് 456, 20ന് 308, 21ന് 419, 22ന് 232, 23ന് 522 എന്നിങ്ങനെയാണ് തുടർന്നുള്ള ദിവസങ്ങളിൽ പുതിയരോഗികളുടെ കണക്ക്.
സമഗ്രമായ പരിശോധന സംവിധാനവും ഉയർന്ന സമ്പർക്ക നിരീക്ഷണവുമാണ് എണ്ണത്തിലുള്ള വർധനക് കാരണമെന്നാണ് മഹാരാഷ്ട്രയിലെയും മുംബൈയിലെയും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. “ഉയർന്ന അപകടസാധ്യതയുള്ള കോൺടാക്റ്റുകളെ തിരിച്ചറിയുന്നതും ക്വാറൻറീൻ ചെയ്യുന്നതുമാണ് എണ്ണംകൂടാൻ കാരണം. ഇതിെൻറ പേരിൽ പരിഭ്രാന്തരാകേണ്ടതില്ല” ആരോഗ്യ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.
“മുംബൈയിലെ കേസുകളിൽ വലിയൊരു പങ്കും ഇതിനകം ക്വാറൻറീൻ ചെയ്തവരും നിരീക്ഷണത്തിലുള്ളവരുമാണ്. ഇവർക്ക് വൈറസ് ബാധ ഉണ്ടാകുമെന്ന് ബ്രിഹാൻ മുംബൈ കോർപറേഷൻ (ബി.എം.സി) നേരത്തെ തന്നെ പ്രതീക്ഷിച്ചിരുന്നു” മുംബൈ മുനിസിപ്പൽ കമ്മീഷണർ പ്രവീൺ പർദേശി പറഞ്ഞു. ഏപ്രിൽ 23 വരെ മഹാരാഷ്ട്രയിൽ ആകെ 96,369 കോവിഡ് പരിശോധനയാണ് നടത്തിയത്. ഇതിൽ 55,000 പേർ (57.07%) മുംബൈയിൽനിന്നാണെന്ന് പർദേശി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.