ബംഗളൂരു: കര്‍ണാടകത്തില്‍ കോവിഡ് രോഗികളുടെ എണ്ണത്തിലെ വർധന തുടരുന്നു. ഞായറാഴ്ച 19,067 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇതുവരെ രേഖപ്പെടുത്തിയതിൽ ഏറ്റവും ഉയർന്ന പ്രതിദിന കോവിഡ് നിരക്കാണ് ഞായറാഴ്ച റിപ്പോർട്ട് ചെയ്തത്. രണ്ടാം ഘട്ട വ്യാപനം ആരംഭിച്ചശേഷം ഒാരോ ദിവസവും പ്രതിദിന കേസുകളിൽ വൻ വർധനയാണുണ്ടാകുന്നത്.
ഞായറാഴ്ചയോടെ സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 11,61,065 ആയി ഉയര്‍ന്നു. ഇതില്‍ 1,33,543 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 620 പേര് തീവ്രപരിചരണ വിഭാഗത്തിലാണ്. 4603 പേര് ഞായറാഴ്ച രോഗമുക്തരായി. 81 പേര്‍കൂടി മരിച്ചതോടെ സംസ്ഥാനത്തെ ആകെ മരണം 13,351 ആയി ഉയര്‍ന്നു. സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.09 ശതമാനവും മരണനിരക്ക് 0.42 ശതമാനവുമാണ്.
ഞായറാഴ്ച 1,45,645 സാമ്പിളുകളാണ് പരിശോധിച്ചത്. ബംഗളൂരുവില്‍ മാത്രം ഞായറാഴ്ച 12,793 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികള്‍ 5,46,635 ആയി. 2560 പേര് രോഗമുക്തരായി. 97,897 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.
60 പേര് മരിച്ചതോടെ ആകെ മരണം 5123 ആയി ഉയര്‍ന്നു. ബംഗളൂരു റൂറലില്‍ 245 പേര്‍ക്കും മൈസൂരുവില്‍ 777 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. മാണ്ഡ്യയില്‍ 338 പേര്‍ക്കും കുടകില്‍ 44 പേര്‍ക്കും ഹാസനില്‍ 348 പേര്‍ക്കും ബെള്ളാരിയിൽ 238 പേര്‍ക്കും ബീദറില്‍ 469 പേര്‍ക്കും ദക്ഷിണ കന്നടയില്‍ 272 പേര്‍ക്കും ധാര്‍വാഡില്‍ 265 പേര്‍ക്കും കലബുറഗിയില്‍ 671 പേര്‍ക്കും തുമകുരുവില്‍ 494 പേര്‍ക്കും വിജയപുരയില്‍ 200 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.