representative image

കോവിഡ്, പ്രതിരോധ കുത്തിവയ്പ്പ് 34.46 കോടിയായി ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം

ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 43,99,298 പേര്‍ക്ക് കോവിഡ് വാക്സിന്‍ നല്‍കി. ഇതോടെ, രാജ്യത്തെ പ്രതിരോധ കുത്തിവയ്പ്പ് 34.46 കോടിയായി ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ശനിയാഴ്ച രാവിലെ ഏഴുമണിവരെയുള്ള കണക്കാണിത്. 45,60,088 സെഷനുകളിലൂടെ 34,46,11,291 വാക്സിന്‍ ഡോസുകളാണ് നല്‍കിയത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ 44,111 പുതിയ കോവിഡ് കേസുകളും 738 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തതായും ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. ഇതേസമയം 57,477 രോഗം മാറി.

നിലവില്‍, രാജ്യത്ത് 3,05,02,362 പൊസിറ്റീവ് കോവിഡ് കേസുകളാണുള്ളത്.97 ദിവസത്തിനുശേഷം അഞ്ച് ലക്ഷത്തില്‍ താഴെയാണ് പുതിയ കേസുകള്‍. ഇത് ആകെ കേസുകളുടെ 1.62 ശതമാനമാണ്.

ആരോഗ്യ മന്ത്രാലയത്തിന്‍്റെ കണക്കനുസരിച്ച്, തുടര്‍ച്ചയായ 26-ാം ദിവസത്തേക്കുള്ള പ്രതിദിന പൊസിറ്റീവ് നിരക്ക് 5 ശതമാനത്തില്‍ താഴെയാണ്. ശനിയാഴ്ച പൊസിറ്റീവിറ്റി നിരക്ക് 2.35 ശതമാണ്. 

Tags:    
News Summary - COVID-19: India administers 43.99 lakh vaccine doses in last 24 hrs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.