ആഗോള മഹാമാരിയിൽ മരണം 7000 കടന്നു; കോവിഡ്​ ബാധിതർ 1,75,536

റോം: ആഗോള മഹാമാരിയായ കോവിഡ്​ ബാധയിൽ​ മരണസംഖ്യ 7,007 ആയി. 1,75,536 പേർക്കാണ്​ ഇതുവരെ​ വൈറസ്​ ബാധ സ്​ഥിരീകരിച്ചത്​.

ഇറ്റലിയിലാണ് ഇപ്പോൾ ഏറ്റവുമധികം പേർ മരിക്കുന്നത്​. 2158 പേർ ഇതുവരെ ഇവിടെ മരിച്ചു. 28,000 കേസുകളാണ്​ ഇവിടെ റിപ്പോർട്ട്​ ചെയ്​തത്​. 145 രാജ്യങ്ങളിൽ കൊറോണ വൈറസ്​ ബാധ ഇതുവരെ റിപ്പോർട്ട്​ ചെയ്​തു.

യൂറോപ്പിൽ വൈറസ്​ പടരുന്ന സാഹചര്യത്തിൽ ഫ്രാൻസ്​ മറ്റു രാജ്യങ്ങളുമായി പങ്കിടുന്ന അതിർത്തികളെല്ലാം അടച്ചു. യൂറോപ്യൻ യൂനിയൻ രാജ്യങ്ങളുടെ അതിർത്തികളെല്ലാം 30 ദിവസത്തേക്ക്​ അടച്ചിടും.
ഉക്രെയ്​നിലെ പൊതു ഗതാഗത സംവിധാനം, റസ്​റ്ററൻറുകൾ, ഷോപ്പിങ്​ മാളുകൾ തുടങ്ങിയവ അടച്ചിടും.

Tags:    
News Summary - Covid 19 Global Death Toll Crosses 7,000 -World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.