കോവിഡ്; ഡൽഹിയിൽ അടിയന്തരമായി 20,000 കിടക്ക സൗകര്യം ഒരുക്കും

ന്യൂഡൽഹി: കോവിഡ്​ ബാധിതരുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ അടിയന്തരമായി ഒരാഴ്​ചക്കുള്ളിൽ 20,000 കിടക്ക സൗകര്യം ഒരുക്കാൻ ഡൽഹി സർക്കാർ. ഹോട്ടലുകളും ഓഡിറ്റോറിയങ്ങളും ഇതിനായി ഏറ്റെടുക്കും. 80 ഓഡിറ്റോറിയങ്ങളിലായി 11,000 കിടക്ക സൗകര്യമായിരിക്കും ഒര​ുക്കുക. ഇവയുടെ പ്രവർത്തന ചുമതല സമീപത്തെ നഴ്​സിങ്​ ഹോമുകളുമായി ബന്ധിപ്പിച്ചിരിക്കും. 

4,000 കിടക്ക സൗകര്യം 40 ഹോ​ട്ടലുകളിലായി ഒരുക്കും. ഇവ സമീപത്തെ സ്വകാര്യ ആശുപത്രികളുമായും ബന്ധിപ്പിച്ചിരിക്കും. കൂടാതെ എല്ലാ നഴ്​സിങ്​ ഹോമുകളിലും 10 മുതൽ 49 വരെ കിടക്ക സൗകര്യവും ഒരുക്കും. ഇത്തരത്തിൽ 5,000 കിടക്കകൾ ഒരുക്കാനാണ്​ സർക്കാർ തീരുമാനം. 

കോവിഡ്​ രോഗബാധിതരുടെ എണ്ണം ഉയർന്ന സാഹചര്യത്തിൽ ഹോട്ടലുകൾ കോവിഡ്​ ആശുപത്രികളാക്കി മാറ്റിയിരുന്നു. കൂടുതൽ കിടക്ക സൗകര്യം ഒരുക്കുന്നതി​​െൻറ പുതിയ മാർഗനിർദേശങ്ങൾ ജില്ല മജിസ്​ട്രേറ്റുമാർക്ക്​ കൈമാറി. 

Tags:    
News Summary - Covid 19 Delhi Plans To Add 20,000 Beds At Hotels, Banquet Halls -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.