കോയമ്പത്തൂർ: കോവിഡ് 19 ബാധയെത്തുടർന്ന്, കോയമ്പത്തൂർ മേഖലയിൽനിന്ന് വിനോദ സഞ് ചാരത്തിനായി ഇൗജിപ്തിലേക്ക് പോയ 17 അംഗ സംഘം നൈൽ നദിയിൽ കപ്പലിൽ കുടുങ്ങിയതായി റിപ് പോർട്ട്. ‘ശരണാലയം’ സന്നദ്ധസംഘടന നടത്തിപ്പുകാരായ കോയമ്പത്തൂർ പൊള്ളാച്ചി കിണത ്തുക്കടവിലെ ദമ്പതികളും ചെന്നൈ, സേലം ജില്ലകളിലുള്ളവരുമാണ് സംഘത്തിലുള്ളത്. സേലത്തെ സ്വകാര്യ ടൂർ ഒാപറേറ്റർ മുഖേനയാണ് ഫെബ്രുവരി 27ന് പത്തുദിവസത്തെ യാത്രക്ക് പുറപ്പെട്ടത്.
ഇൗജിപ്തിലെ വിവിധയിടങ്ങൾ സന്ദർശിച്ച ശേഷം മാർച്ച് അഞ്ചിന് രണ്ടുദിവസത്തെ ക്രൂയിസ് കപ്പൽ യാത്രക്കായി കയറി. എന്നാൽ, തൊട്ടടുത്ത ദിവസം കപ്പലിലെ തായ്ലൻഡുകാരന് കോവിഡ് സ്ഥിരീകരിച്ചു. പിന്നീട് മുഴുവൻ പേരെയും പരിശോധിച്ചപ്പോൾ 45 പേർക്ക് രോഗം കണ്ടെത്തി. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. 12 പേർ കപ്പൽ ജീവനക്കാരാണ്. സംഘത്തിലെ ചെന്നൈ സ്വദേശിയായ യാത്രക്കാരനെ രോഗലക്ഷണങ്ങളോടെ തുറമുഖ നഗരമായ അലക്സാൻഡ്രിയയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കപ്പലിൽ ആകെ 171 പേരാണുണ്ടായിരുന്നത്. മറ്റ് യാത്രക്കാരെ പുറത്തേക്കിറങ്ങാൻ അധികൃതർ അനുവദിച്ചിട്ടില്ല. ഭക്ഷണവും കുടിവെള്ളവും കിട്ടാനില്ലെന്ന് പരാതിയുണ്ട്. തങ്ങൾക്കും രോഗബാധക്ക് സാധ്യതയുണ്ടെന്നും അതിന് മുമ്പ് നാട്ടിലെത്തിക്കണമെന്നുമാണ് ബാക്കി പേരുടെ ആവശ്യം. നിലവിൽ നൈൽനദിയിലെ ലക്ഷ്വർ എന്ന സ്ഥലത്താണ് കപ്പൽ. ബന്ധുക്കൾ ഇൗജിപ്ത് ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടിട്ടുണ്ട്.
Latest Video
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.