24 മണിക്കൂറിനിടെ 7964 കോവിഡ്​ കേസുകൾ; ​ആശങ്ക വർധിക്കുന്നു

ന്യൂഡൽഹി: ​കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത്​ 7,964 കോവിഡ്​ കേസുകൾ റിപ്പോർട്ട്​ ചെയ്​തു. ഇതോടെ ഇന്ത്യയിലെ ആകെ കോവിഡ്​ ബാധിതരുടെ എണ്ണം 1.73 ലക്ഷമായി​. 265 പേർ കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ്​ ബാധിച്ചു മരിച്ചു. ഇതോടെ ആകെ മരണം 4,971 ആയി​. 

അതേസമയം, കോവിഡ്​ ഭേദമായവരുടെ എണ്ണം 82,370 ആയി ഉയർന്നിട്ടുണ്ട്​. മഹാരാഷ്​ട്ര, തമിഴ്​നാട്​, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങളിലാണ്​ ഏറ്റവും കൂടുതൽ ​േകാവിഡ്​ ബാധിതരുള്ളത്​. ഉത്തർപ്രദേശിലും കോവിഡ്​ ബാധിതരുടെ എണ്ണം 10,000ത്തിലേക്ക്​ അടുക്കുകയാണ്​.

അതേസമയം, രാജ്യത്ത്​ ലോക്​ഡൗണി​​െൻറ നാലാം ഘട്ടം ഞായറാഴ്​ച അവസാനിക്കും. നാളെ നടക്കുന്ന മൻകീബാത്ത്​ പ്രസംഗത്തിൽ മോദി ലോക്​ഡൗണിനെ കുറിച്ച്​  പ്രസ്​താവന നടത്തുമെന്നാണ്​​ സൂചന.

Tags:    
News Summary - Covid 19 cases in india-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.