രാജ്യത്ത്​ കോവിഡ്​ ബാധിതർ ഒന്നരലക്ഷം കടന്നു

ന്യൂഡൽഹി: രാജ്യ​ത്ത്​ കോവിഡ്​ രോഗബാധിതരുടെ എണ്ണം ഒന്നരലക്ഷം കടന്നു. 24 മണിക്കൂറിനുള്ളിൽ 6387 പേർക്ക്​ പുതുതായി രോഗം സ്​ഥിരീകരി​ച്ചതോടെ കോവിഡ്​ ബാധിതരുടെ എണ്ണം 1,51,767 ആയി. 

24 മണിക്കൂറിനിടെ 170 മരണമാണ്​ റിപ്പോർട്ട്​ ചെയ്​തത്​. ഇതുവരെ 4337 പേരാണ്​ മരിച്ചത്​. 64,426 പേർക്ക്​ രോഗം ഭേദമായി. രാജ്യത്ത്​ ആറുദിവസത്ത​ിലേറെയായി 6000 ത്തിൽ അധികം പേർക്കാണ്​ ദിവസേന കോവിഡ്​ റിപ്പോർട്ട്​ ചെയ്യുന്നത്​. മേയ്​ 21നാണ്​ ആദ്യമായി 6000 ത്തോളം പേർക്ക്​ ഒരു ദിവസം കോവിഡ്​ സ്​ഥിരീകരിക്കുന്നത്​. 

മഹാരാഷ്​ട്ര, തമിഴ്​നാട്​, ഗുജറാത്ത്​, ഡൽഹി എന്നീ സംസ്​ഥാനങ്ങളിലാണ്​ ഏറ്റവും കൂടുതൽ രോഗബാധിതരുള്ളത്​. മഹാരാഷ്​ട്രയിൽ മാത്രം കോവിഡ്​ രോഗികളുടെ എണ്ണം 50,000 കടന്നു. 54,758 പേർക്കാണ്​ ഇതുവരെ കോവിഡ്​ സ്​ഥിരീകരിച്ചത്​. 1,792 മരണവും ഇതുവരെ റി​േപ്പാർട്ട്​ ചെയ്​തു. 

തമിഴ്​നാട്ടിൽ 646 ​േപർക്കാണ്​ പുതുതായി കോവിഡ്​ സ്​ഥിരീകരിച്ചത്​. ഇതോടെ സംസ്​ഥാനത്തെ കോവിഡ്​ രോഗികളുടെ എണ്ണം 17,728 ആയി. ചൊവ്വാഴ്​ച ഒമ്പത്​ മരണം കൂടി റിപ്പോർട്ട്​ ചെയ്​തതോടെ തമിഴ്​നാട്ടിലെ മരണസംഖ്യ 127 ആയി. ചെന്നൈയിൽ മാത്രം ഇതുവരെ 11,640 പേർക്കാണ്​ കോവിഡ്​ സ്​ഥിരീകരിച്ചത്​. 

ചൊവ്വാഴ്​ച കേരളത്തില്‍ 67 പേര്‍ക്കാണ്​ കോവിഡ്-19 സ്ഥിരീകരിച്ചത്​. പാലക്കാട് ജില്ലയില്‍ 29 പേര്‍ക്കും കണ്ണൂരില്‍ എട്ടും കോട്ടയത്ത്​ ആറും എറണാകുളം, മലപ്പുറം ജില്ലകളില്‍ അഞ്ച്​ വീതവും കൊല്ലം, തൃശൂര്‍ ജില്ലകളില്‍ നാലുപേര്‍ക്ക് വീതവും ആലപ്പുഴ, കാസർകോട്​ ജില്ലകളില്‍ നിന്നുള്ള മൂന്നുപേര്‍ക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്. 415 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 542 പേര്‍ ഇതുവരെ കോവിഡില്‍നിന്ന്​ മുക്തി നേടി.


 

Tags:    
News Summary - Covid 19 Cases In India Cross 1.5 Lakh -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.