കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞു; മൂന്നാം തരംഗത്തിനുള്ള തയാറെടുപ്പ് തുടങ്ങി ഡൽഹി
ന്യൂഡൽഹി: കോവിഡ് രണ്ടാം തരംഗത്തിന്‍റെ തീവ്രത കുറഞ്ഞതോടെ മൂന്നാം തരംഗത്തിനായി തയാറെടുത്ത് ഡൽഹി. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളാണ് മൂന്നാം തരംഗത്തിനുള്ള തയാറെടുപ്പ് തുടങ്ങിയെന്ന് അറിയിച്ചത്. മൂന്നാം തരംഗത്തിൽ രാജ്യതലസ്ഥാനത്ത് 40,000ത്തോളം ഓക്സിജൻ ബെഡുകളും 10,000 ഐ.സി.യു ബെഡുകളും ആവശ്യമായി വരും. യുവാക്കളേയും കുട്ടികളേയുമായിരിക്കും മൂന്നാം തരംഗം ഗുരുതരമായി ബാധിക്കുകയെന്നും കെജ്രിവാൾ പറഞ്ഞു.
മൂന്നാം തരംഗം ഉണ്ടാവാനുള്ള സാധ്യത തള്ളികളയാനാവില്ലെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകിയിരുന്നു. ലോക്ഡൗൺ പിൻവലിക്കുേമ്പാൾ മൂന്നാം തരംഗത്തിനുള്ള സാധ്യതയുണ്ടാവും. ഇതിനൊപ്പം വാക്സിനേഷനിലെ മെല്ലെപ്പോക്കും പ്രതിസന്ധിയാവുമെന്നും വിദഗ്ധർ വ്യക്തമാക്കിയിരുന്നു.
മൂന്നാംതരംഗത്തെ പ്രതിരോധിക്കാനുള്ള ഒരുക്കങ്ങൾ നേരത്തെ തുടരണം. കുട്ടികളെ മൂന്നാം തരംഗത്തിൽ നിന്ന് രക്ഷിക്കുന്നതിനായി പ്രത്യേക ടാസ്ക് ഫോഴ്സ് രൂപീകരിക്കും. മരുന്നുകൾ, ഓക്സിജൻ, കിടക്കകൾ എന്നിവ ലഭിക്കുന്നുണ്ടോയെന്ന് അറിയാൻ സമിതി രൂപീകരിക്കുമെന്നും കെജ്രിവാൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.