ന്യൂഡൽഹി: കോവിഡ് 19 ബാധിച്ച രോഗികളുടെ ഡിസ്ചാർജുമായി ബന്ധപ്പെട്ട മാർഗരേഖ പുതുക്കി കേന്ദ്രസർക്കാർ. ലക്ഷണങ്ങളില്ലാത്തവർക്കും ചെറു ലക്ഷണങ്ങളുമായി ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടവരേയും പരിശോധനയില്ലാതെ ഡിസ്ചാർജ് ചെയ്യാമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇവർക്ക് സ്രവപരിശോധന നടത്തേണ്ട ആവശ്യമില്ല. ശനിയാഴ്ചയാണ് ഇതുമായി ബന്ധപ്പെട്ട പുതുക്കിയ മാർഗരേഖ നിലവിൽ വന്നത്.
ആശുപത്രിയിൽ അഡ്മിറ്റ് ചെയ്ത് 10 ദിവസത്തിന് ശേഷം ചെറിയ രോഗലക്ഷണങ്ങളുള്ളവരെ ഡിസ്ചാർജ് ചെയ്യാം. പനി മാറി മൂന്ന് ദിവസത്തിനുള്ളിൽ ഇവരെ ഡിസ്ചാർജ് ചെയ്യാം. ഇന്ത്യയിൽ നിലവിലുള്ള 70 ശതമാനം കോവിഡ് രോഗികളും ഈ ഗണത്തിൽ പെടുന്നവയാണ്. മാർഗനിർദേശം നിലവിൽ വരുന്നതോട് കൂടി കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ കുറവുണ്ടാകും.
രാജ്യത്ത് നിലവിൽ കോവിഡ് രൂക്ഷമായ നിലയിലേക്ക് എത്തിയിട്ടില്ല. എന്നാൽ, ജൂൺ-ജൂലൈ മാസങ്ങളിൽ കോവിഡ് രോഗികൾ വൻതോതിൽ വർധിക്കുമെന്നാണ് സൂചന. ഇത് മുന്നിൽകണ്ടാണ് കേന്ദ്രസർക്കാർ മാർഗരേഖ പുതുക്കിയതെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.