photo: N. Muhsin 

കോവിഡ്​: പ്ര​തി​ദി​ന മ​ര​ണം 559

ന്യൂ​ഡ​ൽ‌​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 85 ല​ക്ഷം ക​വി​ഞ്ഞു. ഞാ​യ​റാ​ഴ്​​ച രാ​വി​ലെ എ​ട്ടു​വ​രെ​യു​ള്ള 24 മ​ണി​ക്കൂ​റി​നി​ടെ 45,674 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ ആ​കെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 85.08 ല​ക്ഷ​മാ​യി.

ഒ​റ്റ ദി​വ​സ​ത്തി​നി​ടെ 559 പേ​ർ​കൂ​ടി രോ​ഗം ബാ​ധി​ച്ചു മ​രി​ച്ചു. മ​ഹാ​രാ​ഷ്​​ട്ര​യി​ലാ​ണ്​ പ്ര​തി​ദി​ന മ​ര​ണം കൂ​ടു​ത​ൽ, 150. ഡ​ൽ​ഹി (79), പ​ശ്ചി​മ​ബം​ഗാ​ൾ (58), കേ​ര​ളം (28) എ​ന്നി​വ​യാ​ണ്​ തൊ​ട്ടു​പി​ന്നി​ൽ. ഇ​തോ​ടെ രാ​ജ്യ​ത്തെ ആ​കെ മ​ര​ണം 1.26 ല​ക്ഷ​മാ​യി.

ആ​രോ​ഗ്യ മ​ന്ത്രാ​ല​യം പു​റ​ത്തു​വി​ട്ട ക​ണ​ക്ക​നു​സ​രി​ച്ച് 5.13 ല​ക്ഷം പേ​ർ ചി​കി​ത്സ​യി​ലു​ണ്ട്. രോ​ഗ​മു​ക്ത​രാ​യ​വ​രു​ടെ എ​ണ്ണം 78.69 ല​ക്ഷം; 92.49 ശ​ത​മാ​നം. മ​ഹാ​രാ​ഷ്​​ട്ര​യി​ൽ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 17.14 ല​ക്ഷം. ക​ർ​ണാ​ട​ക -8.44 ല​ക്ഷം, ആ​ന്ധ്ര​പ്ര​ദേ​ശ് ​-8.4 ല​ക്ഷം, ത​മി​ഴ്നാ​ട്​ -7.41 ല​ക്ഷം.

Tags:    
News Summary - Covid 19: 559 deaths per day in India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.