കോവിഡ്​ അതിതീവ്ര വ്യാപനത്തിനിടെ ആശ്വാസ വാർത്തയുമായി ഐ.സി.എം.ആർ

ന്യൂഡൽഹി: ​രാജ്യത്ത്​ കോവിഡ്​ വ്യാപനം അതി തീവ്രമായി തുടരുന്നതിനിടെ ആശ്വാസ വാർത്തയുമായി ഐ.സി.എം.ആർ. ഇന്ത്യയിൽ നിലവിൽ പടർന്നു പിടിക്കുന്ന ജനിതകമാറ്റം സംഭവിച്ച വൈറസിനെതിരെ ​ഭാരത്​ ബയോടെകിന്‍റെ കോവാക്​സിൻ ഫലപ്രദമാണെന്നാണ്​ ഐ.സി.എം.ആർ വ്യക്​തമാക്കിയിരിക്കുന്നത്​.

കോവിഡിന്‍റെ വിവിധ വകഭേദങ്ങൾക്കെതിരെ കോവാക്​സിൻ ഫലപ്രദമാണ്​. ഇരട്ട ജനിതക വകഭേദം സംഭവിച്ച വൈറസിനേയും വാക്​സിൻ പ്രതിരോധിക്കുമെന്ന്​ ഐ.സി.എം.ആർ ട്വീറ്റിൽ വ്യക്തമാക്കി.

കോവിഡിന്‍റെ യു.കെ, ബ്രസീൽ വകഭേദങ്ങൾക്കെതിരെ കോവാക്​സിൻ ഫലപ്രദമാണെന്ന്​ ​പഠനങ്ങളിൽ നിന്ന്​ വ്യക്​തമായിട്ടുണ്ട്​. ഇതിനൊപ്പം ഇന്ത്യയുടെ ചില ഭാഗങ്ങളിൽ പടരുന്ന ഇരട്ട ജനിതക വകഭേദം സംഭവിച്ച വൈറസിനേയും കോവാക്​സിൻ പ്രതിരോധിക്കുമെന്ന്​ ഐ.സി.എം.ആർ പ്രസ്​താവനയിൽ അറിയിച്ചു​. ഇന്ത്യ തദ്ദേശീയമായി നിർമിക്കുന്ന കോവാക്​സിൻ ഉപയോഗത്തിന്​ കേന്ദ്രസർക്കാർ അടിയന്തര അനുമതി നൽകിയിരുന്നു.

Tags:    
News Summary - Covaxin Neutralises Double Mutant Strain In India: Research Body ICMR

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.