ന്യൂഡല്‍ഹി: ലോക്ഡൗണിലൂടെ രാജ്യത്തെ കോടതികളും ലോക്ഡൗണായെന്ന് മുതിര്‍ന്ന അഭിഭാഷകന് പ്രശാന്ത് ഭൂഷണ്. ലോക്ഡൗണ്‍ അവസാനിപ്പിച്ചിട്ടും 30ഉം 40ഉം കേസുകളാണ് പരമാവധി വിഡിയോ കോണ്‍ഫറന്‍സിലൂടെ കേള്‍ക്കുന്നത്. ഉത്തരവാദിത്തമേറിയ ലോക്ഡൗണ്‍ കാലത്ത് സ്വതന്ത്ര സ്വഭാവം നഷ്ടപ്പെടുത്തുകയാണ് കോടതികള്‍ ചെയ്തതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ‘രണ്ടാം മോദി സര്‍ക്കാര്‍; പ്രക്ഷുബ്ധതയുടെ വര്‍ഷം’ എന്ന തലക്കെട്ടില്‍ വെല്‍ഫെയര്‍ പാര്‍ട്ടി സംഘടിപ്പിച്ച വെബിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനാധിപത്യത്തിെൻറ അടിസ്ഥാന ശിലകളായ സ്ഥാപനങ്ങള്‍ സര്‍ക്കാറിന് കീഴടങ്ങിയെന്ന് മനുഷ്യാവകാശ പ്രവര്ത്തകന് ഹര്‍ഷ് മന്ദര്‍ അഭിപ്രായപ്പെട്ടു. മാധ്യമങ്ങള്‍ക്ക് സംഭവിച്ച മൂല്യച്യുതിയാണ് പ്രശ്നം രൂക്ഷമാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
കെട്ടിക്കിടക്കുന്ന ഭക്ഷ്യധാന്യങ്ങള്‍ പട്ടിണിയിലായ കുടിയേറ്റ തൊഴിലാളികള്‍ക്ക് കൊടുക്കാന്‍പോലും സന്നദ്ധമായിട്ടില്ലെന്ന് മനുഷ്യാവകാശ പ്രവര്‍ത്തക കവിത കൃഷ്ണന് കുറ്റപ്പെടുത്തി.
രാജ്യത്തെ ഓരോ മനുഷ്യനും 10 കിലോ നല്കാന് മാത്രം ധാന്യങ്ങള്‍ സ്റ്റോക്കുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
കൊറോണ പരത്തുന്നവരാണെന്ന് തബ്ലീഗ് ജമാഅത്ത് പ്രവര്‍ത്തകരെ കുറിച്ച് നടത്തിയ വ്യാജ പ്രചാരണം ഇപ്പോള്‍ വിവിധ സംസ്ഥാനങ്ങളില്‍ കുടിയേറ്റ തൊഴിലാളികളെ കുറിച്ചാണ് നടക്കുന്നതെന്ന് കവിത പറഞ്ഞു. രവി നായർ, കോമള്‍ പരിഹാര്‍ എന്നിവരും പങ്കെടുത്തു.
വെല്‍ഫെയര്‍ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ എസ്.ക്യൂ.ആര്. ഇല്യാസ് മോഡറേറ്ററായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.