അണ്ണാ ഡി.എം.കെ ഓഫിസ് എടപ്പാടി പളനിസാമിക്ക്

ചെന്നൈ: അടച്ച് മുദ്രവെച്ച അണ്ണാ ഡി.എം.കെ ഓഫിസ് തുറന്ന് താക്കോൽ പാർട്ടി ഇടക്കാല ജനറൽ സെക്രട്ടറി എടപ്പാടി പളനിസാമിക്ക് കൈമാറാൻ മദ്രാസ് ഹൈകോടതി ബുധനാഴ്ച ഉത്തരവിട്ടു. എന്നാൽ, ഒരുമാസത്തേക്ക് ഭാരവാഹികൾക്കും പ്രവർത്തകർക്കും പ്രവേശനാനുമതിയില്ലെന്നും ഓഫിസിന് മതിയായ പൊലീസ് സുരക്ഷ ഏർപ്പെടുത്തണമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

കോടതിവിധിക്കെതിരെ അപ്പീൽ സമർപ്പിക്കുമെന്ന് ഒ.പി.എസ് വിഭാഗം അഭിഭാഷകർ അറിയിച്ചു. ജൂലൈ 11ന് ചെന്നൈയിൽ അണ്ണാ ഡി.എം.കെ ജനറൽ ബോഡി നടക്കുന്നതിനിടെ റോയപേട്ടയിലെ പാർട്ടി ആസ്ഥാനത്തിന് മുന്നിൽ എടപ്പാടി പളനിസ്വാമി പക്ഷവും (ഇ.പി.എസ്) ഒ. പന്നീർശെൽവം (ഒ.പി.എസ്) അനുകൂലികളും തമ്മിൽ സംഘർഷമുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ക്രമസമാധാനപ്രശ്നം കണക്കിലെടുത്ത് റവന്യൂ അധികൃതർ ഓഫിസ് പൂട്ടി മുദ്രവെച്ചത്.

പ്രസ്തുത നടപടിക്കെതിരെ ഇ.പി.എസ്, ഒ.പി.എസ് വിഭാഗങ്ങൾ വെവ്വേറെ ഹർജികൾ സമർപ്പിച്ചു. ജസ്റ്റിസ് എൻ. സതീഷ് കുമാറാണ് കേസ് പരിഗണിച്ചത്. ആർ.ഡി.ഒയും പൊലീസും പ്രത്യേകം റിപ്പോർട്ടുകൾ സമർപ്പിച്ചിരുന്നു.

Tags:    
News Summary - Court orders handing over of AIADMK headquarters to Edappadi K. Palaniswami

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.