തെരഞ്ഞെടുപ്പ് വാഗ്ദാനം: കേന്ദ്രത്തിനും തെരഞ്ഞെടുപ്പ് കമീഷനും കോടതി നോട്ടീസ്

ന്യൂഡല്‍ഹി: രാഷ്ട്രീയപാര്‍ട്ടികളുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തണമെന്ന ഹരജിയില്‍ ഡല്‍ഹി ഹൈകോടതി കേന്ദ്ര സര്‍ക്കാറിനും തെരഞ്ഞെടുപ്പ് കമീഷനും നോട്ടീസ് അയച്ചു. വിഷയത്തില്‍ എട്ടാഴ്ചക്കകം മറുപടി നല്‍കണമെന്ന് ചീഫ് ജസ്റ്റിസ് ജി. രോഹിണി, ജസ്റ്റിസ് സംഗീത ധിംഗ്ര സെഹ്ഗാള്‍ എന്നിവരടങ്ങിയ ബെഞ്ച് ആവശ്യപ്പെട്ടു.

പാര്‍ട്ടികള്‍ പ്രകടനപത്രികയിലൂടെ നല്‍കുന്ന വാഗ്ദാനങ്ങള്‍ സുപ്രീംകോടതിയുടെ നിര്‍ദേശങ്ങള്‍ക്ക് അനുസൃതമാണോയെന്ന് പരിശോധിക്കണം. ജനപ്രാതിനിധ്യ നിയമത്തിലെ 123ാം വകുപ്പനുസരിച്ച് പാര്‍ട്ടികള്‍ നല്‍കുന്ന വാഗ്ദാനങ്ങള്‍ അഴിമതിയുടെ പരിധിയില്‍ വരില്ളെന്നും എന്നാല്‍, സൗജന്യങ്ങള്‍  വോട്ടര്‍മാരെ സ്വാധീനിക്കുമെന്നത് തര്‍ക്കമറ്റ കാര്യമാണെന്നുമാണ് 2013 ജൂലൈയില്‍ സുപ്രീംകോടതി വ്യക്തമാക്കിയത്.

ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ രാഷ്ട്രീയപാര്‍ട്ടികളുടെ സൗജന്യ വാഗ്ദാനങ്ങള്‍ക്കെതിരെ തെരഞ്ഞെടുപ്പ് കമീഷന്‍ നടപടിയെടുക്കുന്നില്ളെന്ന് ഹരജിക്കാരനായ ഡല്‍ഹി സ്വദേശി അശോക് ശര്‍മ ആരോപിച്ചു. പൊതുപണമാണ് അധികാരത്തിലേറിയാല്‍ പാര്‍ട്ടികള്‍ സൗജന്യങ്ങളിലൂടെ ധൂര്‍ത്തടിക്കുന്നതെന്നും ഹരജിയില്‍ പറഞ്ഞു.

Tags:    
News Summary - court notice to centre and election commission

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.