Posted On
date_range Updated On
date_range പൗരത്വസമര നേതാവ് സഫൂറ സർഗാറിന് നാട്ടിൽ പോകാൻ അനുമതി
ന്യൂഡൽഹി: ഡൽഹി വംശീയാക്രമണത്തിൽ പൊലീസ് പ്രതിചേർത്ത പൗരത്വസമര നേതാവും ജാമിഅ വിദ്യാർഥിയുമായ സഫൂറ സർഗാറിന് ജന്മനാടായ കശ്മീർ സന്ദർശിക്കാൻ ഡൽഹി വിചാരണകോടതി അനുമതി. ഡൽഹി വിട്ടുപോകരുതെന്ന വ്യവസ്ഥയിൽ സഫൂറക്ക് നേരത്തെ ഹൈകോടതി ജാമ്യം അനുവദിച്ചിരുന്നു.
ഇതിൽ ഇളവ് തേടി സഫൂറ നൽകിയ അപേക്ഷയിലാണ് ബലി പെരുന്നാൾ ആഘോഷത്തിെൻറ പശ്ചാത്തലത്തിൽ നാട്ടിലേക്ക് പോകാൻ അനുവദിച്ചത്. നാട്ടിലേക്ക് പോകുേമ്പാൾ മൊബൈൽ ഫോണിൽ ഗൂഗ്ൾ മാപ്പ് ഓൺ ആക്കണമെന്നും സഫൂറ എവിടെയൊെക്ക സഞ്ചരിച്ചെന്ന് അന്വേഷണ സംഘത്തിന് നിരീക്ഷിക്കാമെന്നും വിചാരണ കോടതി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.