Posted On
date_range Updated On
date_range ഉത്തരാഖണ്ഡിൽ ഹെലികോപ്റ്റർ തകർന്നു വീണു: പൈലറ്റുൾപ്പെടെ ആറു പേർക്കായി തെരച്ചിൽ
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ബദരീനാഥിൽ നിന്ന് ഫാത്തയിലേക്ക് സർവിസ് നടത്തുകയായിരുന്ന ട്രാൻസ് ഭാരത് ഏവിയേഷൻ കമ്പനിയുടെ ഹെലികോപ്റ്റർ ചമോലി ജില്ലയിലെ ജോഷിമഠിന് സമീപം തകർന്നുവീണതായി റിപ്പോർട്ട്. പൈലറ്റ് ഉൾപ്പെടെ ആറുപേരെ കാണാതായിട്ടുണ്ട്.
മേഖലയിലെ ഹാത്തി പഹാറിന് പിന്നിലുള്ള ഛായി ഗ്രാമത്തിന് സമീപമാണ് ഹെലികോപ്റ്റർ തകർന്നുവീണതെന്നാണ് പ്രാഥമിക വിവരം. ഹെലികോപ്റ്ററും അതിന്റെ അവശിഷ്ടങ്ങളും കണ്ടെത്തുന്നതിനായി മറ്റ് രണ്ട് ഹെലികോപ്റ്ററുകളെ തെരച്ചിലിനായി വിന്യസിച്ചിട്ടുണ്ട്.
മേഖലയിൽ തുടരുന്ന കനത്ത മഴയും കടുത്ത മൂടൽമഞ്ഞും മൂലം ഹെലികോപ്റ്ററിന്റെ കൃത്യമായ സ്ഥാനം കണ്ടെത്താൻ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.