ഭക്ഷണത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് ദമ്പതികളെ മഴു ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തി വീട്ടുജോലിക്കാരൻ. ദമ്പതികളുടെ മകൾ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. ഝാർഖണ്ഡിലെ ഗുംല ജില്ലയിലാണ് സംഭവം. ഭക്ഷണത്തെ ചൊല്ലിയുള്ള വഴക്കിനെ തുടർന്ന് 40കാരനായ ജോലിക്കാരൻ ദമ്പതികളെ ഉറക്കത്തിൽ കൊലപ്പെടുത്തുകയും മകളെ ഗുരുതരമായി പരിക്കേൽപ്പിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു.
ജില്ലയിലെ മജ്‌ഗാവ് ജാംതോലി ഗ്രാമത്തിൽ കൊല്ലപ്പെട്ടവരുടെ വീട്ടിൽ വീട്ടുജോലിക്കാരനായി ജോലി ചെയ്തിരുന്ന ആളെ തിങ്കളാഴ്ച രാത്രി പൊലീസ് അറസ്റ്റ് ചെയ്തു. ദമ്പതികളായ റിച്ചാർഡ്, മെലാനി മിൻസ് എന്നിവരാണ് ആക്രമണത്തിൽ മരണത്തിന് കീഴടങ്ങിയത്. അവരുടെ മകൾ തെരേസ ചികിത്സയിലാണ്. ഏതാനും ദിവസം മുമ്പ് ഭക്ഷണത്തെ ചൊല്ലി വീട്ടുകാരുമായി വഴക്കുണ്ടായെന്നും കുടുംബത്തെ ആക്രമിക്കാൻ തീരുമാനിക്കുകയായിരുന്നുവെന്നും പ്രതി സത്യേന്ദ്ര ലക്ര പറഞ്ഞതായി പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.