ഇന്ത്യയിലെ റോഡുകൾ 2024 ഡിസംബറോടെ അമേരിക്കൻ നിലവാരത്തിലെത്തിക്കും -നിതിൻ ഗഡ്കരി

ന്യുഡൽഹി: 2024 ഡിസംബറോടെ ഇന്ത്യയിലെ റോഡുകൾ അമേരിക്കൻ നിരവാരത്തിലെത്തിക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. അമേരിക്ക സമ്പന്നമായതുകൊണ്ടല്ല അവിടുത്തെ റോഡുകൾ മികച്ചതായതെന്നും പകരം അമേരിക്കൻ റോഡുകളുടെ മികച്ച നിലവാരം കൊണ്ടാണ് ആ രാജ്യം സമ്പന്നമായതെന്നുമുള്ള അമേരിക്കന്‍ മുന്‍ പ്രസിഡന്‍റ് ജോൺ എഫ്. കെന്നഡിയുടെ പ്രസ്താവന താൻ എല്ലായ്പ്പോഴും ഓർക്കാറുണ്ടെന്നും അദ്ദേഹം ലോക്സഭയിൽ പറഞ്ഞു.

ഗതാഗത മന്ത്രാലയത്തിന് 2022-2023 കാലയളവിൽ ഗ്രാന്റുകൾ നൽകണമെന്ന ആവശ്യത്തെകുറിച്ച് ലോക്സഭയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വരും വർഷങ്ങളിലെ സാങ്കേതിക പുരോഗതിയും ഹരിത ഇന്ധന ലഭ്യതയും ഇലക്ട്രിക് വാഹനങ്ങളുടെ വില കുറക്കുമെന്ന് മന്ത്രി പറഞ്ഞു. അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഇലക്ട്രിക് സ്കൂട്ടർ, കാർ, ഓട്ടോറിക്ഷ തുടങ്ങിയ ഇലക്ട്രിക് വാഹനങ്ങളുടെ വില പെട്രോളിൽ ഓടുന്ന സ്കൂട്ടർ, കാർ, ഓട്ടോറിക്ഷ എന്നിവയ്ക്ക് തുല്യമാകുമെന്ന് താന്‍ കരുതുന്നതായും ഗഡ്കരി പറഞ്ഞു.

അശുദ്ധജലത്തിൽ നിന്ന് ഹൈഡ്രജൻ ഉൽപാദിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് രാജ്യം മുൻകൈയെടുക്കണെമെന്നും ഗഡ്കരി ആവശ്യപ്പെട്ടു. ഈ കണ്ടുപിടുത്തത്തോടെ ഏറ്റവും വിലകുറഞ്ഞ ഇന്ധന ബദലായി ഹൈഡ്രജൻ മാറ്റാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - Cost of electric vehicles will be similar to petrol-run ones in two years, says Nitin Gadkari

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.