Posted On
date_range Updated On
date_range വൈസ് പ്രിൻസിപ്പലിെൻറ മർദ്ദനം; വിദ്യാർഥിക്ക് കാഴ്ച നഷ്ടമായി
ലക്നോ: സ്കൂൾ അസംബ്ളിയിൽ ബാഗ് തൂക്കി നിന്നു എന്ന കാരണത്തിന് വിദ്യാർഥിക്ക് വൈസ് പ്രിൻസിപ്പലിെൻറ ക്രൂര മർദനം. മർദനത്തെ തുടർന്ന് വിദ്യാർഥിയുടെ വലത് കണ്ണിെൻറ കാഴ്ച നഷ്ടമായി. അലഹബാദ് സെന്‍റ് ജോസഫ് സ്കൂളിലെ വിദ്യാർഥി സെർവൻ ടെറൻസിനാണ് ക്രൂര മർദനം ഏൽക്കേണ്ടി വന്നത്. ടെറൻസ് ഇപ്പോൾ ലക്നോയിലെ ആശുപത്രിയിൽ ചികിൽസയിലാണ്.
മെയ് ഒമ്പതിനാണ് സെന്‍റ് ജോസഫ് സ്കൂളിലെ വിദ്യാർഥിയായ സെർവൻ ടെറൻസ് സ്കൂൾ ബാഗ് തൂക്കി രാവിലത്തെ അസംബ്ളിയിൽ പെങ്കടുത്തത്. ഇതു കണ്ട് ടെറൻസിനടുത്തെത്തിയ വൈസ് പ്രിൻസിപ്പൽ ലെസ്ലി കോട്ടിനോ കൈയിലുണ്ടായിരുന്ന ബാറ്റൺ ഉപയോഗിച്ച് മർദിക്കുകയായിരുന്നു എന്നാണ് പരാതി. കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ ലക്നോ പൊലീസ് കേസ് രജിസ്ട്രാർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.