ഇന്ത്യയിൽ കോവിഡ്​ ഭേദമാവുന്നവരുടെ നിരക്ക്​ 50 ശതമാനത്തിന്​ മുകളിൽ

ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ്​ ബാധിച്ചവരുടെ എണ്ണം 3.2 ലക്ഷത്തിലേക്ക്​ എത്തിയതിന്​ പിന്നാലെ രോഗം ഭേദമാവുന്നവരുടെ എണ്ണവും ഉയരുന്നു. രാജ്യത്ത്​ ഇതുവരെ 1,62,378 പേർക്ക്​ കോവിഡ്​ ഭേദമായി. 50.59 ശതമാനമാണ്​ രാജ്യത്ത്​ കോവിഡ്​​ ഭേദമാവുന്നവരുടെ നിരക്ക്​. 

1,49,348 പേരാണ്​ ഇന്ത്യയിൽ കോവിഡ്​ ബാധിച്ച് നിലവിൽ​ ചികിൽസയിലുള്ളത്​. കഴിഞ്ഞ 24 മണിക്കൂറിനിടെ 11,929 പേർക്കാണ്​ രോഗം സ്ഥിരീകരിച്ചത്​​. ആകെ മരണം 9,195 ആയും ഉയർന്നു. മഹാരാഷ്​ട്രയിലാണ്​ കോവിഡ്​ ബാധ ഏറ്റവും കൂടുതലുള്ളത്​.

ഐ.സി.എം.ആറിൻെറ കണക്കുകളനുസരിച്ച്​ 56.5 ലക്ഷം സാമ്പിളുകൾ ഇതുവരെ പരിശോധിച്ചു. 1.51 ലക്ഷം സാമ്പിളുകളാണ്​ 24 മണിക്കൂറിനുള്ളിൽ പരിശോധിച്ചത്​.

Tags:    
News Summary - Coronavirus recovery rate in India crosses 50%-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.