ഇന്ത്യയിൽ കോവിഡ്​ ബാധിതരുടെ എണ്ണം 700 കടന്നു; രാജ്യം അതീവ ജാഗ്രതയിൽ

ന്യൂഡൽഹി: രാജ്യത്ത്​ 722 പേർക്കാണ്​ കോവിഡ്​19 വൈറസ്​ സ്ഥിരീകരിച്ചിട്ടുള്ളതെന്ന്​ കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 50 ലധികം പേർക്ക്​ രോഗമുക്തിയുണ്ടായി.
വ്യാഴാഴ്​ചയാണ്​ ഏറ്റവും കൂടുതൽ കോവിഡ്​ മരണങ്ങള​ും പോസിറ്റീവ്​ കേസുകളുമുണ്ടായത്​. വ്യാഴാഴ്ച ഇന്ത്യയിൽ എട്ട് പേരാണ്​ മരിച്ചത്​. 88 പേർക്ക്​ കൂടി രോഗം ബാധിച്ചതായി സ്ഥിരീകരിച്ചു.

മഹാരാഷ്​ട്രയിലാണ്​ ഏറ്റവും കൂടുതൽ കോവിഡ്​ മരണങ്ങളും രോഗബാധിതരുമുള്ളത്​. സംസ്ഥാനത്ത്​ ഇതുവരെ അഞ്ചുപേരാണ്​ മരിച്ചത്​. 130 പേർക്ക്​ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്​.

ആൻഡമാൻ ദ്വീപിൽ ഒരാൾക്ക്​ കൂടി കോവിഡ്​19 രോഗം ബാധിച്ചതായി ചീഫ്​ സെക്രട്ടറി അറിയിച്ചു. ഇത്​ ആൻഡമാനിൽ റിപ്പോർട്ട്​ ചെയ്യുന്ന രണ്ടാമത്തെ കോവിഡ്​ കേസാണ്​. ആദ്യം കോവിഡ്​ സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പർക്കമുണ്ടായിരുന്ന ആളാണ്​ ഇത്​.

അതേസമയം ആഗോളതലത്തിൽ രോഗബാധിതരുടെ എണ്ണം 5,00,000 കടന്നു. ഇതുവരെ 22,000 ത്തോളം മരണങ്ങളും റിപ്പോർട്ട്​ ചെയ്​തു.

Tags:    
News Summary - Coronavirus deaths, cases in India see biggest jump in a day - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.