representative image

കൊറോണ: മുംബൈ വിമാനത്താവളത്തിൽ സ്​ക്രീൻ ചെയ്​തത്​ 11000ലേറെ യാത്രക്കാരെ

മുംബൈ: കൊറോണ വൈറസ്​ ബാധയുമായി ബന്ധ​പ്പെട്ട പ്രതിരോധ നടപടികളുടെ ഭാഗമായി മുംബൈ വിമാനത്താവളത്തിൽ സ്​ക്രീൻ ച െയ്​തത്​ 11,093 യാത്രക്കാരെ. ഫെബ്രുവരി മൂന്ന്​ വരെയുള്ള കണക്കാണിത്​.

ഇത്തരത്തിൽ സ്​ക്രീൻ ചെയ്​ത യാത്രക്കാരിൽ കൊ​റോണ വൈറസ്​ ബാധക്ക്​ സമാനമായ ലക്ഷണം പ്രകടിപ്പിച്ച 21 പേരടക്കം 107 യാത്രക്കാർ മഹാരാഷ്​ട്രയിൽ നിന്നുള്ളവരാണ്​. പരിശോധനക്ക്​ വിധേയമാക്കിയ ഈ 21 പേരിൽ 20 പേർക്കും കൊറോണ അല്ലെന്ന്​ കണ്ടെത്തിയിട്ടുണ്ട്​. മഹാരാഷ്​ട്രയിൽ കൊറോണ ബാധ സംശയിക്കുന്നവരെ പ്രവേശിപ്പിക്കുന്ന മുംബൈയിലെ കസ്​തൂർബ ആശുപത്രിയിലും പൂണെയിലെ നായിഡു ആശുപത്രിയിലുമാണ്​ പരിശോധനകൾ നടക്കുന്നത്​.

കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വിവിധ സംസ്ഥാനങ്ങളിൽ കൊറോണ വൈറസ് ബാധ സംശയിക്കുന്നവർ ഐസൊലേഷൻ വാർഡുകളിലും വീടുകളിലുമായി നിരീക്ഷണത്തിലാണ്​. കേരളത്തിൽ​ 2421 പേരാണ്​ നിരീക്ഷണത്തിലുള്ളത്​.

Tags:    
News Summary - coronavirus 11093 people screened at mumbai airport till feb 3 -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.