കോവിഡ് ചികിത്സക്ക് മാത്രമായി രാജ്യത്തെ ഏറ്റവും വലിയ ആശുപത്രിയൊരുക്കാൻ ഒഡീഷ

ന്യൂഡൽഹി: കോവിഡ് ചികിൽസക്ക് മാത്രമായുള്ള രാജ്യത്തെ ഏറ്റവും വലിയ ആശുപത്രി നിർമിക്കാൻ തയാറെടുക്കുകയാണ് ഒഡീഷ സ ർക്കാർ. രണ്ടാഴ്ച കൊണ്ട് ആയിരം കിടക്കകളുള്ള ആശുപത്രിയുടെ നിർമാണം പൂർത്തിയാക്കുകയാണ് ലക്ഷ്യം. ഇതിനായി ഒഡീഷ സർക ്കാരും കോർപറേറ്റ് സ്ഥാപനങ്ങളും മെഡിക്കൽ കോളജുകളും ത്രികക്ഷി കരാറിൽ ഒപ്പുവെച്ചു. കോവിഡ് 19 ചികിൽസക്ക് മാത്രമായ ി ആശുപത്രികൾ ഒരുക്കാമെന്ന് 17 സംസ്ഥാനങ്ങൾ സമ്മതിച്ചിട്ടുള്ളതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം ജോയൻറ് സെക്രട്ടറി ലവ് അഗർവാൾ പറഞ്ഞിരുന്നു.


അതിനിടെ, കോവിഡ് 19 ചികിൽസക്ക് സൗകര്യമൊരുക്കാൻ എല്ലാ സ്വകാര്യ ആശുപത്രികളും ഏറ്റെടുക്കാൻ ഛത്തീസ്ഗഡ് സർക്കാർ തീരുമാനിച്ചു. എല്ലാ സ്വകാര്യ മെഡിക്കൽ കോളജുകളും ആശുപത്രികളും നഴ്സിങ് ഹോമുകളും സർക്കാർ ഇതിനായി ഏറ്റെടുക്കും. കോവിഡ് രോഗികളെ ചികിൽസിക്കാൻ 300 ബെഡ് വീതമുള്ള നാല് താത്കാലിക ആശുപത്രികൾ സജ്ജമാക്കുമെന്ന് അസം സർക്കാർ അറിയിച്ചു. 700 പേരെ തനിച്ച് പാർപ്പിക്കാനുള്ള സൗകര്യം സറുസജയ് കായിക കോംപ്ലക്സിൽ ഒരുക്കും. ഒരാഴ്ചക്കുള്ളിൽ ഈ സംവിധാനങ്ങൾ ഒരുക്കുമെന്ന് ആരോഗ്യ മന്ത്രി ഹിമാന്ത ബിസ്വ ശർമ്മ അറിയിച്ചു. ലോക് ഡൗൺ കാരണം അടച്ചിട്ടിരുന്ന ഡൽഹിയിലെ ഭഗീരഥ് പാലസിലെ മരുന്ന് - ചികിൽസോപകരണ ഷോപ്പുകൾ വെള്ളിയാഴ്ച തുറക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ വ്യക്തമാക്കി. മഹാരാഷ്ട്രയിലെ അവശ്യസാധനങ്ങളും മരുന്നുകളും കിട്ടുന്ന കടകൾ 24 മണിക്കൂറും തുറന്ന് പ്രവർത്തിക്കാൻ മുഖ്യമന്ത്രി ഉദ്ദവ് താക്കറേ നിർദേശിച്ചു. സാമൂഹിക അകലവും വൃത്തിയും പാലിക്കാൻ ഇത്തരം സ്ഥാപനങ്ങൾ ബാധ്യസ്ഥരാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.

അതേ സമയം, ജയിലുകളിലെ തിരക്ക് ഒഴിവാക്കാൻ പഞ്ചാബിൽ 6000 തടവുകാർക്ക് സർക്കാർ പരോൾ അനുവദിച്ചു. ഏഴ് വർഷത്തിൽ താഴെ തടവ് ശിക്ഷ ലഭിച്ചവർക്കാണ് ഈ ആനുകൂല്യം നൽകിയതെന്ന് ജയിൽ മന്ത്രി സുഖ്ജിന്ദർ സിങ് രൺധവ പറഞ്ഞു.
രാജ്യത്ത് കൊറോണ വ്യാപിക്കുന്ന സാഹചര്യത്തിൽ വിവിധ മേഖലകളിൽ നിന്ന് സഹായഹസ്തങ്ങളെത്തുകയാണ്. ഇന്ത്യൻ വ്യോമസേന വിവിധ വ്യോമതാവളങ്ങളിൽ 200 മുതൽ 300 പേരെ വരെ ഉൾക്കൊള്ളാവുന്ന ഒമ്പത് ക്വാറന്റീൻ കേന്ദ്രങ്ങൾ ഒരുക്കും. ബംഗളൂരുവിലെ എയർ ഫോഴ്സ്കമാൻഡ് ഹോസ്പിറ്റലിൽ കോവിഡ് 19 പരിശോധനക്കുള്ള ലാബ് സജ്ജമാക്കും. ലേയിലേക്കുള്ള ഡോക്ടർമാരെയും മരുന്ന് അടക്കമുള്ള ചികിൽസ സാമഗ്രികളും വ്യോമസേന എത്തിച്ചു. അവിടെ നിന്ന് പരിശോധന സാമ്പിളുകൾ ഛത്തീസ്ഗഡിലേക്കും ഡൽഹിയിലേക്കും വ്യോമസേന എത്തിക്കുന്നുണ്ട്.

കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്കായി കേന്ദ്ര റിസർവ് പൊലീസ് സേനയിലെ (സി.ആർ.പി.എഫ്) എല്ലാ അംഗങ്ങളും ഒരു ദിവസത്തെ ശമ്പളം പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു. 33 കോടി രൂപയാണ് സി.ആർ.പി.എഫ് സംഭാവന ചെയ്തത്. ഡിഫൻസ് റിസർച്ച് ആൻഡ് ഡവലപ്മെന്റ് ഓർഗനൈസേഷൻ (ഡി.ആർ.ഡി.ഒ) 20000 മാസ്കുകൾ നിർമിച്ചു. ഇത് ഡൽഹി പൊലീസിനടക്കം കൈമാറിയതായി ഡി.ആർ.ഡി.ഒ ചെയർമാൻ ഡോ. ജി.സതീഷ് റെഡ്ഡി അറിയിച്ചു.

Tags:    
News Summary - corona hospital-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.