അമൃത്​പാലിനായി തിരച്ചിൽ ഊർജിതം; വിവിധ ലുക്കിലുള്ള ഫോട്ടോകൾ പുറത്തുവിട്ടു പൊലീസ്​

ഒളിവിൽ കഴിയുന്ന 'വാരിസ് പഞ്ചാബ് ദേ' തലവൻ അമൃത്പാൽ സിങ്ങിനായി തിരച്ചിൽ ഊർജിതമാക്കി പഞ്ചാബ് പൊലീസ്. അതിർത്തികളിൽ ഉൾപ്പെടെ പരിശോധന ശക്തമാണ്. രാജ്യം വിടാനുള്ള സാധ്യതയുള്ളതിനാൽ വിമാനത്താവളങ്ങളിലും ജാഗ്രതനിർദേശം നൽകിയിട്ടുണ്ട്.

അമൃത്പാൽ എവിടെയാണ് ഒളിവിൽ കഴിയുന്നതെന്നതിനെക്കുരിച്ച് പൊലീസിന് സൂചനയില്ല. കാറുകളിലും ബൈക്കിലുമായി ഇയാൾ രക്ഷപ്പെടുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ശനിയാഴ്ച ജലന്ധറിലെ ടോൾപ്ലാസ വഴി രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തെത്തിയിരിക്കുന്നത്. അതിനിടെ, ഖലിസ്ഥാൻ നേതാവിന്‍റെ കൂടുതൽ ചിത്രങ്ങൾ പൊലീസ് പുറത്തുവിട്ടു.

വസ്ത്രരീതിയടക്കം മാറ്റിയാണ് മുങ്ങിനടക്കുന്നതെന്ന് വിവരത്തിന്റെ അടിസ്ഥാനത്തിൽ ലഭ്യമായ പലരൂപങ്ങളിലുള്ള ഫോട്ടോകളാണ് പുറത്തുവിട്ടത്. അതേസമയം, സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി സംസ്ഥാനത്ത് മൊബൈൽ, ഇന്റർനെറ്റ് സേവനങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന നിരോധനം പിൻവലിച്ചു. ആയിരക്കണക്കിന് പൊലീസുകാരുടെ കണ്ണുവെട്ടിച്ചാണ് അമൃത്പാൽ സിങ് മുങ്ങിനടക്കുന്നത്. അമൃത്പാൽ മാരുതി ബ്രസ കാറിന്റെ മുൻസീറ്റിലിരിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. അതിനുമുൻപ് മെഴ്‌സിഡസിലാണ് സഞ്ചരിച്ചത്. കാർ വിട്ട് അമൃത്പാൽ ബൈക്കിൽ സഞ്ചരിക്കുന്നതിന്റെ മറ്റൊരു ദൃശ്യവും പുറത്തുവന്നു. വാഹനങ്ങളിൽ മാറിമാറി കയറുന്നതിനിടെ ഇയാൾ വസ്ത്രങ്ങളും മാറ്റിയിട്ടുണ്ട്. ഒരു ഗുരുദ്വാരയിൽ ഒളിച്ചിരിക്കുകയായിരുന്ന ഇയാൾ രൂപത്തിലും മാറ്റംവരുത്തിയതായി പൊലീസ് കരുതുന്നു.

Tags:    
News Summary - Cops Suspect Amritpal Singh Changed Appearance, Share Many Looks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-06-02 01:42 GMT