ലോക്​ഡൗണിനിടെ വ്യവസായികൾക്ക്​ വിനോദയാത്രക്ക്​ ഒത്താശ ചെയ്​ത ഐ.പി.എസുകാരന്​ ഉന്നതപദവി

മുംബൈ: ലോക്ക്ഡൗണിനിടെ വ്യവസായ പ്രമുഖരായ വാധാവൻ സഹോദവരൻമാർക്ക്​ വിനോദയാത്രക്ക്​ അനുമതി നൽകിയ ​െഎ.പി.എസ്​ ഓഫീസർ അമിതാഭ്​ ഗുപ്​തക്ക്​ ഉന്നതപദവി. പൂനെ സിറ്റി പൊലീസ്​ മേധാവിയായണ്​ അമിതാഭ്​ ഗുപ്​തയെ നിയമിച്ചത്​. 1992 ബാച്ച്​ ഐ.പി.എസ്​ ഉദ്യോഗസ്ഥനാണ്​ അമിതാഭ്​.

ആഭ്യന്തര വകുപ്പിലെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരിക്കെയാണ്​ അമിതാഭ് ഗുപ്ത വിവാദ വ്യവസായികളായ കപിൽ വാധാവനും ധീരജ്​ വാധാവനും കുടുംബത്തിനും വിനോദയാത്രക്കുള്ള അനുമതി നൽകിയത്​. നിരവധി തട്ടിപ്പ് കേസുകളില്‍ അന്വേഷണം നേരിടുന്ന വാധാവൻ സഹോദരങ്ങൾക്ക്​ മുംബൈയിലെ കണ്ഡ്​വാലയിൽ നിന്നും മഹാബലേശ്വറിലെ ഫാം ഹൗസിലെത്താൻ അമിതാഭ്​ 'ഫാമിലി എമർജൻസി' എന്ന പേരിലാണ്​ പാസ്​ അനുവദിച്ചത്​. ഔദ്യോഗിക കത്തിൽ കുടുംബ സുഹൃത്തുക്കളാണെന്നും സഹകരിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. സംഭവം പുറത്തായതിനെ തുടർന്ന്​ അമിതാഭിനെ നിർബന്ധിത അവധിയിൽ പ്രവേശിപ്പിച്ചിരുന്നു.

പ്രദേശവാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തുകയും ഇവരെ തടഞ്ഞുവെക്കുകയും ചെയ്​തു. ലോക്​ഡൗൺ ലംഘനത്തിന്​ ഇവർക്കെതിരെ കേസെടുക്കുകയും ചെയ്​തിരുന്നു.

നിയമലംഘനവും ഒൗദ്യോഗിക പദവി ദുരുപയോഗം ചെയ്​തുവെന്ന​ും ആരോപണത്തിൽ മുതിർന്ന ഐ.എ.എസ്​ ഉദ്യോഗസ്ഥനായ മനോജ്​ ശൗനികി​െൻറ അധ്യക്ഷയിലുള്ള സമിതി അന്വേഷണം നടത്തുകയും പിന്നീട്​ ക്ലീൻ ചിറ്റ്​ നൽകുകയും ചെയ്​തിരുന്നു. തുടർന്ന്​ മേയിൽ ഇദ്ദേഹം ജോലിയിൽ പ്രവേശിച്ചിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.