പൊലീസ്​ സ്​റ്റേഷനിൽ ടിക്​ ടോക്​; വനിത പൊലീസുകാരിക്ക്​ സസ്​പെൻഷൻ

മെഹ്​സന: പൊലീസ്​ സ്​റ്റേഷനിൽ വെച്ച്​ ബോളിവുഡ്​ ഗാനത്തിന്​ ചുവടുവെച്ച് ടിക്​ ടോകിൽ വിഡിയോ പോസ്​റ്റ്​ ചെ യ്​ത വനിതാ പൊലീസുകാരിക്ക്​ സസ്​പെൻഷൻ. ഗുജറാത്തിലെ ലാങ്​നജ് പൊലീസ്​ സ്​റ്റേഷനിലെ​ പൊലീസ്​ ഉദ്യോഗസ്ഥയായ അ ർപിത ചൗധരിയെ ആണ്​ സസ്​പെൻഡ്​ ചെയ്​തത്​.

ചട്ടം ലംഘിച്ചതിനാണ്​ അർപിത ചൗധരിയെ സസ്​പെൻഡ്​ ചെയ്​തതെന്ന്​ പൊലീസ്​ ഡെപ്യൂട്ടി സൂപ്രണ്ട്​ മഞ്ചിത വനസാര പറഞ്ഞു. ഡ്യുട്ടിയിലായിരുന്നിട്ടും അവർ യുണിഫോം ധരിച്ചിരുന്നില്ല. മാത്രമല്ല, അവർ പൊലീസ്​ സ്​റ്റേഷന്​ അകത്ത്​ വെച്ച്​ വിഡിയോ ചിത്രീകരിച്ചു. പൊലീസുകാർ പാലിക്കേണ്ട അച്ചടക്കം അർപ്പിത ലംഘിച്ചതിനാലാണ്​ സസ്​​​െപൻഡ്​ ചെയ്​തതെന്നും ഡെപ്യൂട്ടി സൂപ്രണ്ട്​ വ്യക്തമാക്കി.

2016ലാണ്​ അർപിത പൊലീസിലെ ലോക്​ രക്ഷക്​ ദള്ളിലേക്ക്​ തെരഞ്ഞെടുക്കപ്പെട്ടത്​. 2018ൽ ഇവർ മെഹ്​സാനയി​ലേക്ക്​ സ്ഥലം മാറി എത്തുകയായിരുന്നു​.

Tags:    
News Summary - Cop Suspended After Video Of Her Dancing In Police Station Goes Viral -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.