Posted On
date_range Updated On
date_range അസം റൈഫിൾസ് കമാൻഡിങ് ഓഫീസറുടെ വാഹനവ്യൂഹത്തിന് നേരെ ആക്രമണം; നിരവധി പേർക്ക് പരിക്ക്
ന്യൂഡൽഹി: അസം റൈഫിൾസ് കമാൻഡിങ് ഓഫീസറുടെ വാഹനവ്യൂഹത്തിന് നേരെ ഭീകരാക്രമണം. മണിപ്പൂരിലെ ചുരാചന്ദപൂർ ജില്ലയിലെ സിങ്ഗാട്ടിൽ വെച്ചാണ് ആക്രമണമുണ്ടായത്. ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായി റിപ്പോർട്ടുകളുണ്ട്.
കമാൻഡിങ് ഓഫീസർ കുടുംബാംഗങ്ങളോടൊപ്പം സഞ്ചരിക്കുേമ്പാഴായിരുന്നു സംഭവം. ഇവർക്കൊപ്പം അസം റൈഫിൾസിന്‍റെ ദ്രുതകർമ്മ സേനയുമുണ്ടായിരുന്നു. ആക്രമണത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇതുവരെ പുറത്ത് വന്നിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.