Posted On
date_range Updated On
date_range ബട്ല ഹൗസ് കേസിലെ പ്രതി എയിംസിൽ ചികിത്സയിലിരിക്കെ മരിച്ചു
ന്യൂഡൽഹി: ബട്ല ഹൗസ് വെടിവയ്പ്പ് കേസിൽ പ്രതിയായ ഇന്ത്യൻ മുജാഹിദീൻ പ്രവർത്തകൻ ഡൽഹി എയിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. ഇൻസ്പെക്ടർ മോഹൻ ചന്ദ് ശർമയുടെ കൊലപാതകത്തിൽ ശിക്ഷിക്കപ്പെട്ട ഷെഹ്സാദ് അഹ്മദ്(33) എന്നയാളാണ് മരിച്ചത്.
പാൻക്രിയാസ് തകരാർ മൂലം ഇന്ന് രാവിലെ ഏഴോടെയാണിയാൾ മരിച്ചത്. മണ്ഡോലി ജയിലിൽ പാർപ്പിച്ചിരുന്ന ഇയാളെ 2022 ഡിസംബർ എട്ടിന് ഡൽഹി ജിടിബി ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചത്. തുടർന്ന് സഫ്ദർദജംഗ് ആശുപത്രിയിലേക്ക് മാറ്റിയ ഇയാൾ ജനുവരി 10 മുതൽ എംയിസിൽ ചികിത്സയിലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.