കോപ്പിയടിച്ചതിനെ ചൊല്ലി തർക്കം; പത്താം ക്ലാസ് വിദ്യാർഥിയെ വെടിവെച്ചു കൊന്നു; രണ്ടു പേർക്ക് പരിക്ക്

പട്ന: പരീക്ഷയിൽ കോപ്പിയടിച്ചതിനെ ചൊല്ലി വിദ്യാർഥികൾ തമ്മിൽ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. സംഘർഷത്തിൽ പത്താം ക്ലാസ് വിദ്യാർഥി വെടിയേറ്റു മരിച്ചു. രണ്ടു വിദ്യാർഥികൾക്ക് പരിക്കേറ്റു. ബിഹാറിലെ റോഹ്താസ് ജില്ലയിലെ സസാറാമിൽ വെള്ളിയാഴ്ച ഉച്ചക്കാണ് സംഭവം. പരീക്ഷക്കു കോപ്പിയടിച്ചതിനെ ചൊല്ലിയുണ്ടായ തർക്കമാണു വെടിവെപ്പിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം. കാലിലും പിൻഭാഗത്തും പരിക്കേറ്റ രണ്ടു വിദ്യാർഥികൾ നാരായൺ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. 

ആശുപത്രി മേഖലയിൽ വലിയ സുരക്ഷയാണ് ഒരുക്കിയത്. മരിച്ച വിദ്യാർഥിയുടെ കുടുംബവും ഗ്രാമവാസികളും റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു. റോഡിനു നടുവിൽ ടയറുകൾ കത്തിച്ചായിരുന്നു പ്രതിഷേധം. നീതി ലഭിക്കുന്നതു വരെ പ്രതിഷേധം തുടരുമെന്നും കുടുംബം അറിയിച്ചു. പൊലീസെത്തിയാണ് രംഗം ശാന്തമാക്കിയത്. കുട്ടിയുടെ മൃതദേഹം കുടുംബത്തിനു കൈമാറി. ഫെബ്രുവരി 17 നാണു ബിഹാറിലെ പത്താം ക്ലാസ് ബോർഡ് പരീക്ഷ ആരംഭിച്ചത്. ഈമാസം 25ന് പരീക്ഷ അവസാനിക്കും.

Tags:    
News Summary - Controversy over plagiarism; 10th class student shot dead; Two people were injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.