കശ്​മീർ ഭരണഘടന: അജിത്​ ഡോവലി​െൻറ പരാമർശം വിവാദത്തിൽ

ന്യൂഡൽഹി: ജമ്മ​ു കശ്​മീരിന്​ പ്രത്യേക ഭരണഘടനയെന്നത്​ വ്യതിചലനമാണെന്നും​​ രാജ്യത്തി​​​​​​​െൻറ പരമാധികാരത്തിൽ വെള്ളം ചേർക്കുകയോ വക്രീരിക്കുകയോ ചെയ്യരുതെന്ന​ ദേശീയ സുരക്ഷാ ഉപദേഷ്​ടാവ്​ അജിത്​ ഡോവലി​​​​​​​െൻറ പരാമർശം വിവാദത്തിൽ. ഇത്​ പരാമധികാര രാജ്യമെന്ന സങ്കൽപത്തി​ൽ നിന്നുള്ള വ്യതിചലനമാണെന്നും വ്യക്തമായി നിര്‍വചിക്കപ്പെട്ടിട്ടില്ലാത്തതാണെന്നുമായിരുന്നു ഡോവലി​​​​​​​െൻറ പ്രസ്​താവന. വല്ലഭായ്​ പ​േട്ടലി​െന കുറിച്ചുള്ള പുസ്​തകത്തി​​​​​​​െൻറ പ്രകാശന വേളയിലായിരുന്നു അദ്ദേഹത്തി​​​​​​​െൻറ പരാമർശം.

പരമാധികാര രാഷ്​ട്രത്തിൽ ജനങ്ങൾക്ക്​ സ്വാതന്ത്ര്യവും പരമാധികാരവും ഉറപ്പു​ നൽകുന്ന ഭരണഘടന എല്ലാവർക്കും ബാധകമാകണം. ജമ്മു കശ്മീരിനെ സംബന്ധിച്ചിടത്തോളം ഈ ഭരണഘടനക്ക്​ അംഗഭംഗം വന്നിരിക്കുകയാണ്. ജമ്മുകശ്​മീരിൽ നിലവിലുള്ള പ്രത്യേക ഭരണഘടന ഇതിൽ നിന്നുള്ള വ്യതിചലനം തന്നെയാണെന്നും ഡോവൽ അഭിപ്രായപ്പെട്ടു.

വ്യത്യസ്​ത നിയമങ്ങൾ നിലനിന്നിരുന്ന 560 നാട്ടുരാജ്യങ്ങളെ ലയിപ്പിച്ചാണ്​ ഇന്ത്യയും ഒരു ഭരണഘടനയുമുണ്ടായത്​. സംയോജനം എന്നതുകൊണ്ട് കാര്യങ്ങള്‍ക്ക് അവസാനം ഉണ്ടായി എന്നും ഡോവൽ പിന്നീട്​ വിശദീകരിച്ചു.

ജമ്മുകശ്​മീരിന്​ പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 35 A യുടെ നിയമസാധുത പരിശോധനക്കണമെന്ന ഹരജി സുപ്രീ​ംകോടതിയിൽ നിലനിൽക്കെയാണ്​ ഡോവലി​​​​​​​െൻറ വിവാദ പ്രസ്​താവന.
ഡോവലി​​​​​െൻറ പരാമര്‍ശം കേന്ദ്ര സര്‍ക്കാര്‍ ഗൗരവമായി എടുക്കുന്നില്ലെങ്കിൽ അത്​ സർക്കാറി​​​െൻറ നിലപാടായി കണക്കാവുന്നതാണെന്നും കേന്ദ്രം രാജ്യത്തെ വിഭജിക്കാനാണ്​ ശ്രമിക്കുന്നതെന്നും നാഷണൽ കോൺഫറൻസ്​ നേതാവ്​ മുസ്​തഫ കമാൽ പ്രതികരിച്ചു.

Tags:    
News Summary - Controversy Over Ajit Doval's Jammu and Kashmir Constitution Remark- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.