ഡാബർ ഇന്ത്യ ഉൽപ്പന്നങ്ങളുടെ ഉപയോഗം കാൻസറിനും മറ്റ് ആരോഗ്യപ്രശ്നങ്ങൾക്കും കാരണമായെന്ന് യു.എസിലെയും കാനഡയിലെയും ഉപഭോക്താക്കൾ


ന്യൂഡൽഹി: ഡാബർ ഇന്ത്യയുടെ ഉൽപ്പന്നങ്ങളുടെ ഉപയോഗം അണ്ഡാശയ അർബുദം, ഗർഭാശയ അർബുദം, മറ്റ് ആരോഗ്യ പ്രശ്നങ്ങൾ എന്നിവയ്ക്ക് കാരണമായെന്ന് ആരോപിച്ച് യു.എസിലും കാനഡയിലും ഉപഭോക്താക്കൾ കേസ് നൽകി.

എന്നാൽ, ആരോപണങ്ങൾ തെളിവില്ലാത്തതും അപൂർണ്ണമായ പഠനത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് കമ്പനി അറിയിച്ചു. ഉപഭോക്തൃ ഉൽപ്പന്ന സ്ഥാപനം, അതിന്റെ അനുബന്ധ സ്ഥാപനങ്ങൾ, നമസ്‌തേ ലബോറട്ടറീസ്, ഡെർമോവിവ സ്കിൻ എസൻഷ്യൽസ്, ഡാബർ ഇന്റർനാഷണൽ എന്നിവയുൾപ്പെടെ നിരവധി കമ്പനികൾക്കെതിരെ 5,400 കേസുകളാണ് ഇല്ലിനോയിസിലെ യു.എസ് ഡിസ്ട്രിക്റ്റ് കോടതിയിൽ ഉള്ളത്.

കേസ് പ്രതിരോധിക്കാൻ അഭിഭാഷകനെ നിയമിച്ചതായി കമ്പനി പറഞ്ഞു. കൂടുതൽ വിശദാംശങ്ങൾ കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

Tags:    
News Summary - Consumers in the US and Canada allege that use of Dabur India products has caused cancer and other health problems

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.