പുനർ വിവാഹം ചെയ്യാൻ ഭർത്താവിന് മേൽ കുടുംബത്തിന്‍റെ സമ്മർദ്ദം, ആത്മഹത്യ ചെയ്യുന്നതിന് തൊട്ടുമുൻപുള്ള രംഗങ്ങൾ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത് യുവതി

ലകനോ: ഭർതൃവീട്ടുകാരുടെ പീഡനത്തെ തുടർന്ന് പൊലീസ് കോൺസ്റ്റബിളിന്റെ ഭാര്യ സൗമ്യ കശ്യപ് ആത്മഹത്യ ചെയ്തു. സൗമ്യയെ വീട്ടിലെ സീലിങ് ഫാനിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. ആത്മഹത്യക്ക് മുൻപ് ഭർതൃവീട്ടുകാർക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് ഇൻസ്റ്റാഗ്രാമിൽ സൗമ്യ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു.

ബക്ഷി കാ തലാബ് പൊലീസ് സ്റ്റേഷനിലെ ഈഗിൾ മൊബൈൽ യൂണിറ്റിൽ കോൺസ്റ്റബിളാണ് സൗമ്യയുടെ ഭർത്താവ് അനുരാഗ് സിങ്. വിഡിയോയയിൽ ഭർത്താവിന്‍റെ കുടുംബം തന്നെ മാനസികമായി പീഡിപ്പിച്ചതായി പറയുന്നു. ഭർത്താവിന് മേൽ പുനർവിവാഹം ചെയ്യാൻ വീട്ടുകാരുടെ നിരന്തര സമ്മർദ്ദം ഉണ്ടായിരുന്നതായും സൗമ്യ വിഡിയോയിൽ പറയുന്നു.

ആത്മഹത്യ ചെയ്യുന്നതിന് തൊട്ടുമുൻപുള്ള രംഗങ്ങൾ യുവതി എക്സിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഫാനിൽ സാരി കുരുക്കിക്കൊണ്ട് കരഞ്ഞുകൊണ്ടാണ് വിഡിയോയിൽ യുവതി സംസാരിക്കുന്നത്.

വിവരം അറിഞ്ഞ് സൗമ്യയുടെ കുടുംബം ലക്നോവിലേക്ക് തിരിച്ചിട്ടുണ്ട്. കുടുംബം ഔദ്യോഗികമായി പരാതി നൽകിയാൽ കേസ് രജിസ്റ്റർ ചെയ്യുമെന്നാണ് പൊലീസിന്‍റെ നിലപാട്.


Tags:    
News Summary - Constable’s Wife Dies By Suicide In Lucknow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.