റഷ്യയിൽ നിന്നുള്ള 30 ലക്ഷം ഡോസ് സ്പുട്നിക് വാക്സിൻ ഇന്ത്യയിലെത്തി

ഹൈദരാബാദ്: റഷ്യയിൽ നിന്നുള്ള സ്പുട്നിക് വി വാക്സിന്‍റെ മൂന്നാമത്തെ ബാച്ച് ഇന്ത്യയിലെത്തി. 30 ലക്ഷം ഡോസ് വാക്സിനാണ് ചാർട്ടേഡ് വിമാനത്തിൽ ഹൈദരാബാദിലെ രാജീവ് ഗാന്ധി വിമാനത്താവളത്തിലെത്തിയത്. ഇന്ത്യയിലെ ഏറ്റവും വലിയ കോവിഡ് വാക്സിൻ ഇറക്കുമതിയാണിത്.

സ്പുട്നിക് വാക്സിൻ സംഭരിക്കാനും കൈകാര്യം ചെയ്യാനും പ്രത്യേക സൗകര്യങ്ങൾ ആവശ്യമുണ്ട്. മൈനസ് 20 ഡിഗ്രീ സെൽഷ്യസ് താപനിലയിലാണ് വാക്സിൻ സൂക്ഷിക്കേണ്ടത്. വാക്സിൻ ഇറക്കുമതിക്കായി എല്ലാ സൗകര്യവും സജ്ജമാണെന്ന് വിമാനത്താവള അധികൃതർ വ്യക്തമാക്കി.


ഇന്ത്യയിൽ ഡോ. റെഡ്ഡീസ് ലബോറട്ടറിക്കാണ് റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്മെന്‍റ് ഫണ്ടിന്‍റെ സഹകരണത്തോടെ സ്പുട്നിക് വാക്സിൻ നിർമാണ ചുമതല. വാക്സിന് അടിയന്തര ഉപയോഗത്തിനുള്ള അനുമതി കേന്ദ്ര സർക്കാർ നൽകിക്കഴിഞ്ഞു. വർഷത്തിൽ 10 കോടി ഡോസ് വാക്സിൻ ഉൽപാദിപ്പിക്കാനാണ് നിർമാതാക്കൾ ലക്ഷ്യമിടുന്നത്.

ഇന്ത്യയിൽ നിർമിക്കുന്ന ആദ്യ ബാച്ച് സ്പുട്നിക് വാക്സിൻ മോസ്കോയിലെ ഗമേലയ ഇൻസ്റ്റിറ്റ്യൂട്ടിൽ കൊണ്ടുപോയി ഗുണനിലവാര പരിശോധന നടത്തും. ഏപ്രിൽ 12നാണ് രാജ്യത്ത് അടിയന്തര ഉപയോഗത്തിനുള്ള അനുമതി സ്പുട്നിക് വാക്സിന് കേന്ദ്ര സർക്കാർ നൽകിയത്. കോവിഷീൽഡും കോവാക്സിനും കൂടാതെ മൂന്നാമതൊരു വാക്സിൻ കൂടി രാജ്യത്ത് നിർമ്മാണം ആരംഭിച്ചത് വാക്സിനേഷൻ പ്രക്രിയ വേഗത്തിലാക്കുമെന്നാണ് പ്രതീക്ഷ.

Tags:    
News Summary - Consignment of 3 million doses of Sputnik V vaccine from Russia land in Hyderabad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.