ന്യൂഡൽഹി: കോവിഡ് പ്രതിരോധത്തിനുള്ള ലോക്ഡൗൺ കാലത്ത് സമ്പർക്കം ഒഴിവാക്കാൻ മദ്യത്തിെൻറ ഓൺലൈൻ വിൽപനയും മദ്യം നേരിട്ട് വീട്ടിലെത്തിക്കുന്നതും പരിഗണിക്കണമെന്ന് സുപ്രീം കോടതി സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. വിഡിയോ കോൺഫറസ് വഴിയാണ് അശോക് ഭൂഷൻ, സഞ്ജയ് കിഷൻ കൗൾ, ബി.ആർ. ഗവായ് എന്നിവരുടെ ബെഞ്ച് വിഷയം പരിഗണിച്ചത്.
ലോക്ഡൗൺ കാലത്തെ മദ്യവിൽപനക്ക് ആഭ്യന്തര മന്ത്രാലയം തയാറാക്കിയ മാർഗരേഖ ചോദ്യം ചെയ്ത് ഗുരുസ്വാമി നടരാജ് സമർപ്പിച്ച ഹരജി പരിഗണിക്കവെയാണ് കോടതി സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയത്.
മാർഗരേഖ പുതുക്കണമെന്നും ഷോപ്പുകൾ വഴിയുള്ള മദ്യവിൽപന രാജ്യം കോവിഡ് മുക്തമാകുന്നതുവരെ നിരോധിക്കണമെന്നും നടരാജിനുവേണ്ടി ഹാജരായ അഭിഭാഷകൻ സായ് ദീപക് ആവശ്യപ്പെട്ടു.
മദ്യത്തിെൻറ ഓൺലൈൻ വിൽപനയും ഹോം ഡെലിവറിയും സംബന്ധിച്ച ചർച്ച നടക്കുന്നുണ്ടെന്ന് കോടതി വ്യക്തമാക്കി. തുടർന്നാണ് സംസ്ഥാനങ്ങൾക്ക് വിഷയം പരിഗണിക്കാൻ നിർദേശം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.