ന്യൂഡൽഹി: കോൺഗ്രസ് അധികാരത്തിലെത്തിയാൽ രാജ്യത്തെ മുഴുവൻ കർഷകരുടെയും കടങ്ങൾ എഴുതിത്തള്ളുമെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. കേരളത്തിലെ റാലിയിൽ എല്ലാ ദരിദ്രർക്കും മിനിമം വേതനം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ബി.ജെ.പിയെ പ്രതിസന്ധിയിലാക്കുന്ന രണ്ടാമത്തെ വാഗ്ദാനം പട്നയിലെ ‘ജൻ ആകാംക്ഷ’ റാലിയിൽ രാഹുൽ ഗാന്ധി നടത്തിയത്. കോൺഗ്രസ് ബി.ജെ.പിയിൽനിന്ന് ഭരണം പിടിച്ചെടുത്ത മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തിസ്ഗഢിലും ഭരണത്തിലേറിയപ്പോൾ കർഷകരുടെ കടം എഴുതിത്തള്ളിയെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
പ്രതിദിനം 17 രൂപ വാഗ്ദാനം ചെയ്ത് മോദി ബിഹാറിലെയും രാജ്യത്തെയും കർഷകരെ അപമാനിച്ചിരിക്കുകയാണെന്ന് രാഹുൽ കുറ്റപ്പെടുത്തി. കർഷകരെ അപമാനിച്ചാൽ അവർ അതിന് ഉത്തരം നൽകും. 30,000 കോടിരൂപ മോദി അംബാനിക്ക് നൽകി. അതേസമയം, കർഷകെൻറ കുടുംബത്തിലെ ഒരംഗത്തിന് 3.5 രൂപയാണ് നൽകുന്നത്. കഴിഞ്ഞ അഞ്ചുവർഷം കോടിപതികൾക്ക് കോടികൾ നൽകുകയായിരുന്നു നരേന്ദ്ര മോദി. അവർ ആഗ്രഹിച്ചതെല്ലാം മോദി നൽകി. എന്നാൽ, കോൺഗ്രസിനെ അധികാരത്തിലേറ്റിയാൽ എല്ലാ ദരിദ്രർക്കും മിനിമം വേതനം ഉറപ്പുവരുത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ദരിദ്രരുടെ അക്കൗണ്ടുകളിൽ തങ്ങൾ ആ പണം നിക്ഷേപിക്കുമെന്നും രാഹുൽ കൂട്ടിച്ചേർത്തു.
േമക്ക് ഇൻ ഇന്ത്യ, ഡിജിറ്റൽ ഇന്ത്യ എന്നൊക്കെ പറഞ്ഞ് നരേന്ദ്ര മോദി ഇന്ത്യയിലെ ചെറുപ്പക്കാരെ വിഡ്ഢികളാക്കിയെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ് കുറ്റപ്പെടുത്തി. കള്ളപ്പണം തിരികെ കൊണ്ടുവരാത്ത മോദിയുടെ മറ്റൊരു വ്യാജ വാഗ്ദാനമായി രണ്ടുകോടി തൊഴിലെന്നത് മാറിയെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും പറഞ്ഞു. ജീവിക്കുക, ജീവിക്കാൻ അനുവദിക്കുക എന്നതാണ് കോൺഗ്രസിെൻറ മുദ്രാവാക്യമെങ്കിൽ ജീവിക്കുക, മറ്റുള്ളവരെ കൊല്ലുകയെന്നാണ് ബി.ജെ.പിയുടെ മുദ്രാവാക്യം എന്ന് കോൺഗ്രസ് നേതാവ് ശക്തി സിങ് ഗോഹിൽ പറഞ്ഞു. ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ്, ലോക്താന്ത്രിക് ജനതാദൾ നേതാവ് ശരദ് യാദവ് എന്നിവർ റാലിയിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.