വിലക്കയറ്റം; ഇന്ന് കോൺഗ്രസിന്റെ രാജ്യവ്യാപക പ്രതിഷേധം; രാഷ്ട്രപതി ഭവനിലേക്ക് മാർച്ച് നടത്തും

ന്യൂഡൽഹി: വിലക്കയറ്റത്തിനെതിരെ കോൺഗ്രസ് വെള്ളിയാഴ്ച രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കും. രാഷ്ട്രപതി ഭവനിലേക്ക് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ മാർച്ച് നടത്തും. കൂടാതെ, സംസ്ഥാന തലസ്ഥാനങ്ങളിലും പ്രതിഷേധങ്ങൾ സംഘടിപ്പിക്കുന്നുന്നുണ്ട്.

വിലക്കയറ്റത്തിനും തൊഴിലില്ലായ്മക്കുമെതിരെ പാർലമെന്റിന് അകത്ത് നടത്തിയ പ്രതിഷേധം പുറത്തേക്ക് കൂടി വ്യാപിപ്പിക്കാണ് കോൺഗ്രസ് നീക്കം. എം.പിമാർ വിജയ് ചൗക്കിൽനിന്ന് രാഷ്ട്രപതി ഭവനിലേക്ക് മാർച്ച് നടത്തും. എ.ഐ.സി.സി ആസ്ഥാനത്ത് നിന്ന് പ്രധാനമന്ത്രിയുടെ വസതിയിലേക്ക് നടത്തുന്ന മാർച്ചിൽ പ്രവർത്തക സമിതി അംഗങ്ങൾ, മുതിർന്ന നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും.

അതേസമയം രണ്ട് മാർച്ചുകൾക്കും ഡൽഹി പൊലീസ് അനുമതി നിഷേധിച്ചു. നാഷനൽ ഹെറാൾഡ് കേസിൽ ഗാന്ധി കുടുംബത്തെയും നേതാക്കളെയും എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് വിടാതെ പിന്തുടരുന്നതിനിടെയാണ് കോൺഗ്രസിന്‍റെ പ്രതിഷേധം. പ്രദേശ് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ സംസ്ഥാനങ്ങളിൽ രാജ്ഭവനിലേക്ക് മാർച്ച് നടക്കും.

Tags:    
News Summary - Congress's ‘anti-inflation’ protest today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.