രാഹുലിന്റെ എം.പി സ്ഥാനം: അധീർ രഞ്ജൻ ചൗധരി സ്പീക്കറെ കണ്ടു

ന്യൂഡൽഹി: 2019ലെ അപകീർത്തി കേസിൽ ശിക്ഷിച്ച നടപടി സുപ്രീംകോടതി സ്റ്റേ ചെയ്തതിനു പിന്നാലെ രാഹുൽ ഗാന്ധിയുടെ എം.പി സ്ഥാനം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ലോക്സഭയിലെ കോൺഗ്രസ് നേതാവ്  ചൗധരി സ്പീക്കർ ഓം ബിർലയെ കണ്ടു. അപകീർത്തി കേസിൽ ശിക്ഷിക്കപ്പെട്ടതിനു പിന്നാലെ രാഹുലിനെ എം.പി സ്ഥാനത്തു നിന്ന് അയോഗ്യനാക്കിയിരുന്നു. വയനാട് ജില്ലയെ പ്രതിനിധീകരിച്ചാണ് രാഹുൽ എം.പിയായത്.

''എത്രയും വേഗം രാഹുലിന്റെ എം.പി സ്ഥാപിക്കണം എന്ന ആവശ്യവുമായാണ് സ്പീക്കറെ കണ്ടത്. അടുത്താഴ്ച നടക്കുന്ന അവിശ്വാസ പ്രമേയ ചർച്ചയിൽ രാഹുൽ സംസാരിക്കണമെന്നാണ് ഞങ്ങളുടെ ആഗ്രഹമെന്ന് സ്പീക്കറെ അറിയിച്ചിട്ടുണ്ട്.''-ചൗധരി പറഞ്ഞു.

കോടതിയിൽ നിന്നുള്ള പേപ്പർ വന്നതിനു ശേഷം നടപടിയെടുക്കാമെന്നാണ് സ്പീക്കർ പ്രതികരിച്ചത്. തിങ്കളാഴ്ച തീരുമാനിക്കുമെന്നും ചൗധരി പറഞ്ഞു. അപകീർത്തി കേസിൽ രാഹുലിനെതിരായ ശിക്ഷ വിധി സ്റ്റേ ചെയ്ത സുപ്രീംകോടതി വിധിയിൽ

വെറുപ്പിനെതിരെ സ്നേഹത്തിന്റെ വിജയം എന്നാണ് കോൺഗ്രസ് വിശേഷിപ്പിച്ചത്. 2019 ഏപ്രിലിൽ കർണാടകയിലെ കോലാറിലെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിലാണ് ‘മോഷ്ടാക്കൾക്കെല്ലാം മോദിയെന്നാണ് പേര്, ഇത് എന്തുകൊണ്ടാണ്’ എന്ന് രാഹുൽ ചോദിച്ചത്. ഇതിനെതിരെ ഗുജറാത്തിലെ ബി.ജെ.പി എം.എൽ.എ പൂർണേഷ് മോദിയാണ് പരാതി നൽകിയത്.

പൂർണേശിന്റെ പരാതിയിൽ സൂററ്റ് മജിസ്ട്രേറ്റ് കോടതി രാഹുലിന് രണ്ടു വർഷം തടവും പിഴയും വിധിച്ചു. ഇതോടെ എം.പി സ്ഥാനത്തുനിന്ന് രാഹുൽ അയോഗ്യനാക്കപ്പെട്ടു. ഈ വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യം ഗുജറാത്ത് ഹൈകോടതി തള്ളി. ഇതോടെയാണ് രാഹുൽ സുപ്രീംകോടതിയെ സമീപിച്ചത്. കേസിൽ മാപ്പ് പറയില്ലെന്ന് രാഹുൽ സുപ്രീംകോടതിയിൽ സമർപ്പിച്ച എതിർസത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു.

Tags:    
News Summary - Congress’s Adhir Ranjan meets Speaker, asks him to restore Rahul Gandhi’s Lok Sabha membership

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.